പന്തീരാങ്കാവ്
22 ജൂൺ 2024
പന്തീരാങ്കാവ് മർച്ചന്റ്സ് അസോസിയേഷൻ വനിതാവിങ് മാനസികാരോഗ്യവും ജിവിതവിജയവും എന്ന വിഷയത്തിൽ ട്രെയിനിങ് ക്ലാസ്സ് സംഘടിപ്പിച്ചു.
പന്തീരാങ്കാവ് വ്യാപാര ഭവനിൽ ആണ് പരിപാടി സംഘടിപിച്ചത്. പി. എം. എ പ്രസിഡന്റ് പി. മൊയ്‌തീൻ കോയ ഉത്ഘാടനം നിർവ്വഹിച്ചു. പ്രശസ്ത മന :ശാസ്ത്രഞ്ജൻ ധനേഷ് ബുദ്ധൻ ക്ലാസ്സെടുത്തു. വനിതാ വിംഗ് പ്രസിഡന്റ് കൊളങ്ങരേടത്ത് സുമ ബാബു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മനോജ് കുമാർ, വനിതാ വിംഗ് സെക്രട്ടറി ബിന്ദു രമേശ്, ഹസിത തുടങ്ങിയവർ സംസാരിച്ചു.