പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

യാത്രാ ദുരിതം; ബിജെപി പ്രതിഷേധിച്ചു...

യാത്രാ ദുരിതം; ബിജെപി പ്രതിഷേധിച്ചു...
പന്തീരാങ്കാവ്
24 ജൂൺ 2024

ഒളവണ്ണ ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ ഒതയമംഗലം കൂഞ്ഞാമൂല റോഡിൻ്റെ  ദുരവസ്ഥയിൽ പ്രതിഷേധിച്ച് ബി ജെ പി പന്തീരങ്കാവ് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്ന ധർണ്ണ നടത്തി. ഒതയമംഗലം ജംഗ്ഷനിൽ നടത്തിയ ധർണ്ണ യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ ഗണേഷ്  ഉൽഘാടനം ചെയ്തു.
 ഒരു മഴ ചാറിയാൽ മലിനജലം കെട്ടികിടക്കുന്ന റോഡിൻ്റെ ദുരവസ്ഥ പരിഹരിക്കാൻ അടിയന്തിര നടപടികൾ അധികൃതർ കൈക്കൊള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രശ്ന പരിഹാരം ഉറപ്പാക്കാതെ ഫണ്ട് ചിലവഴിക്കുക എന്നതിൽ മാത്രമാണ് അധികൃതർക്ക് താൽപര്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 
ചടങ്ങിൽ പന്തീരങ്കാവ് ഏരിയ പ്രസിഡൻ്റ് ഡി എം ചിത്രാകരൻ അദ്ധ്യക്ഷത വഹിച്ചു.  ഏരിയ ജനറൽ സെക്രട്ടറി പ്രശാന്ത് ഈരാട്ടിൽ, സെക്രട്ടറി സന്തോഷ് കുമാർ വി, കുന്നത്തുപാലം ഏരിയ പ്രസിഡൻ്റ് കെ മധു, പന്തീരങ്കാവ് ഏരിയ വൈസ് പ്രസിഡൻ്റ് ദേവിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു, ഗിരീഷ് കുമാർ വി എം ,മിഥുൻ ആർ,അജി, വി,മനോഹരൻ,ദിൽജിത്ത്,
ദാസൻ പുൽപറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now