ഇരിങ്ങല്ലൂർ
23 ജൂൺ 2024
ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡായ ഇരിങ്ങല്ലൂരിൽ പ്രതിഭാ സംഗമവും വയോജന സംഘമവും സംഘടിപ്പിച്ചു. അമ്മത്തൂർ ഗവ: എൽപി സ്കൂളിലാണ് പരിപാടി സംഘടിപ്പിച്ചത്.
ഒന്നാം വാർഡിലെ മുഴുവൻ SSLC,
പ്ലസ് ടൂ വിജയികളെയും അനുമോദിച്ചു. 58 വിദ്യാർഥികളെയാണ് പ്രതിഭാ സംഗമത്തിൽ അനുമോദിച്ചത്.
പ്രതിഭാസംഗമം രണ്ട് തലമുറകളുടെ സംഗമ വേദിയായിരുന്നു.വാർഡിലെ മുഴുവൻ SSLC, Plus Two വിജയികളെ അനുമോദിച്ചത് വിശിഷ്ഠാതിഥികളായി എത്തിയ വാർഡിലെ തന്നെ വയോജനങ്ങളായിരുന്നു.
വാർഡിലെ വയോജനങ്ങളുടെ ഉല്ലാസയാത്രയുടെ ചിത്രങ്ങൾ കുട്ടികൾ വയോജനങ്ങൾക്ക് കൈമാറിയതും വേറിട്ട അനുഭവമായി. കോഴിക്കോട് ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഗവാസ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റും,വാർഡ് മെമ്പറും ആയ ശാരുതി അധ്യക്ഷത വഹിച്ച ചടങ്ങിൽ കുടുംബശ്രീ അരങ്ങ് 2024 സംസ്ഥാനതല പ്രസംഗ മത്സരവിജയി ദാർബിക ദാസ് മുഖ്യാതിഥിയായിരുന്നു. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ എം ഷിബു, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ബാബുരാജ്, സിഡിഎസ് അംഗം ശാന്തി, കെ പി എം കുട്ടി, എം എം വിനോദ് തുടങ്ങിയവർ സംസാരിച്ചു.