പന്തീരാങ്കാവ്
17 ജൂൺ 2024
രാവിലെ 11 മണിയോടെ പെരുമണ്ണ അരിമ്പച്ചാലിൽ മരം വീണുണ്ടായ ദുരന്തമുഖത്തും താലൂക്ക് ദുരന്തനിവാരണ സേനാ വളണ്ടിയർമാർ കർമ്മനിരതരായി. പന്തീരങ്കാവ് ജനമൈത്രി പോലീസ് TDRF ഗ്രൂപ്പിൽ മരം വീണ് അപകടം സംഭവിച്ച വിവരം അറിയിച്ചതോടെ പെരുന്നാൾ തിരക്കിലായിരുന്ന വളണ്ടിയർമാരും ആഘോഷങ്ങൾ മാറ്റി വെച്ച് അപകടസ്ഥലത്തേക്കു കുതിച്ചെത്തി.
ചീഫ് കോഡിനേറ്റർ ഉമറലി ശിഹാബ് ഗ്രൂപ്പിലൂടെ നൽകിയ നിർദ്ദേശത്തെ തുടർന്ന് ജില്ലാ കോഡിനേറ്റർ മഠത്തിൽ അബ്ദുൽ അസീസിന്റെയും വളണ്ടിയർ ക്യാപ്റ്റൻ മിർഷാദിന്റെയും കോഡിനേറ്റർ എഫ്. എൽ. എസ് സിദ്ദീഖിന്റെയും നേതൃത്വത്തിൽ നിരവധി വളണ്ടിയർമാരാണ് നിമിഷനേരം കൊണ്ട് അപകട സ്ഥലത്ത് കുതിച്ചെത്തിയത്. തുടർന്ന് വീടിനു മുകളിലെ മരം
ടി ഡിആർ എഫ് വളണ്ടിയർമാർ നാട്ടുകാരുടെ സഹായത്തോടെ മുറിച്ചു മാറ്റി.
പെരുന്നാൾ ദിനത്തിലെ ആഘോഷങ്ങൾ മാറ്റിവച്ച് അപകടസ്ഥലത്ത് സേവന നിരതരായ നാട്ടുകാർക്കും അയൽവാസികൾക്കും TDRF വളണ്ടിയർമാർക്കും താലൂക്ക് ദുരന്തനിവാരണ സേനയുടെ അഭിനന്ദനങ്ങൾ അറിയിക്കുന്നതായി സേനാ ചീഫ് കോഡിനേറ്റർ ഉമറലി ശിഹാബ് അറിയിച്ചു.