പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

പ്രതിഭകൾക്ക് യുവമോർച്ചയുടെ പ്രതിഭാ പുരസ്കാർ ..

പ്രതിഭകൾക്ക് യുവമോർച്ചയുടെ പ്രതിഭാ പുരസ്കാർ ..

 പന്തീരാങ്കാവ് 
16 ജൂൺ 2024

രാജ്യം സാമ്പത്തിക ശക്ത്തിയായി ഉയരുന്ന കാലഘട്ടത്തിൽ വിജയം നേടിയ വിദ്യാർത്ഥികൾ വികസനത്തിൻ്റെ ഭാഗമായി ഉയരാൻ ശ്രമിക്കണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് പി രഘുനാഥ് പറഞ്ഞു. പന്തീരാങ്കാവ് ശ്രീകൃഷ്ണ മന്ദിരം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രതിഭാ പുരസ്കാർ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒളവണ്ണ മണ്ഡലത്തിലെ SSLC +2 പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വേണ്ടി യുവമോർച്ച ഒളവണ്ണ മണ്ഡലം കമ്മറ്റിയാണ്  പ്രതിഭാ പുരസ്കാർ ചടങ്ങ് സംഘടിപ്പിച്ചത്.
 രാവിലെ 10 മണിയോടെ ആരംഭിച്ച പരിപാടിയിൽ യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഗണേഷ് മുഖ്യ പ്രഭാഷണം നടത്തി. യുവമോർച്ച മണ്ഡലം അധ്യക്ഷൻ കെ.ബിപൂഷ് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻ്റ് കെ. നിത്യാനന്ദൻ, മണ്ഡലം ജനറൽ സെക്രട്ടറി ആർ മഞ്ജുനാഥ്, വിഷ്ണുനാഥ്, ഡിഎം.ചിത്രകരൻ വൈഷ്ണവേഷ് എന്നിവർ സംസാരിച്ചു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now