പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

മഴ ശക്തമായി; കൊടിനാട്ടുമുക്കിൽ മരം വീണു..

മഴ ശക്തമായി; കൊടിനാട്ടുമുക്കിൽ മരം വീണു..
ഒളവണ്ണ
26 ജൂൺ 2024

വൈകുന്നേരം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും കോഴിക്കോട് ഒളവണ്ണ പഞ്ചായത്തിലെ കോടിനാട്ട് മുക്കിൽ ചെറുകര ബസ്റ്റോപ്പിന് സമീപം റോഡിലേക്ക് മരം വീണു. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും മരം കടപുഴകി റോസിൽ പതിച്ചതോടെ ഗതാഗതം തടസ്സപ്പെട്ടു. 
 പ്രദേശവാസികൾ താലൂക്ക് ദുരന്തനിവാരണ സേനയുടെ സഹായം അഭ്യർത്ഥിച്ചതോടെ ജില്ലാ കോഡിനേറ്റർ മഠത്തിൽ അബ്ദുൽ അസീസിന്റെ നിർദ്ദേശപ്രകാരം ജില്ലാ വളണ്ടിയർ വൈസ് ക്യാപ്റ്റൻ വിപിൻ തുവശ്ശേരിയുടെ  നേതൃത്വത്തിൽ കോഡിനേറ്റർ മാരായ റിയാസ് മാളിയേക്കൽ, സിദ്ദിഖ് FLS, റഷീദ് വെള്ളായിക്കോട്, മഹേഷ് കുന്നത്ത് പാലം, റഹീം പെരുമണ്ണ തുടങ്ങിയ പത്തോളം വളണ്ടിയർമാർ മരം മുറിച്ചു നീക്കിയതോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now