പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

കേരളാ പൊലീസ് ഒഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് സിറ്റി ലഹരി വിരുദ്ധ ബോധവത്കരണ റാലി സംഘടിപ്പിച്ചു.

കേരളാ പൊലീസ് ഒഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് സിറ്റി ലഹരി വിരുദ്ധ ബോധവത്കരണ റാലി സംഘടിപ്പിച്ചു.
കോഴിക്കോട്
26 ജൂൺ 2024
കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് സിറ്റി 34-ാം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ജൂൺ 26 ന് ലഹരി വിരുദ്ധ ദിനത്തിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. കോഴിക്കോട് മൈക്രോ ചെക്ക് ലാബുമായി സഹകരിച്ച് പോലീസ് സേനാംഗങ്ങളും വിദ്യാർത്ഥികളും പങ്കെടുത്ത സൈക്കിൾ റാലിയും ലഹരി വിരുദ്ധ പ്രചാരണവും സംഘടിപ്പിച്ചു.
കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് അനുജ്പലിവാൾ IPS റാലി ഫ്ലാഗ് ഓഫ് ചെയ്തു.
കോഴിക്കോട് കോർപ്പറേഷൻ ഓഫീസ് പരിസരത്തുനിന്നും ആരംഭിച്ച റാലി ഗാന്ധി റോഡ് - ക്രിസ്ത്യൻ കോളേജ് നടക്കാവ് - നടക്കാവ് ഈസ്റ്റ് വഴി സഞ്ചരിച്ച് കോഴിക്കോട് പോലീസ് കൺട്രോൾ റൂമിൽ സമാപിച്ചു. അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ശശിധരൻ.കെ.എ, കുന്ദമംഗലം സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.ശ്രീകുമാർ, വിജിലൻസ് ഇൻസ്പെക്ടർ കെ.കെ.ആഘേഷ്, കെ.പി.ഒ.എ, കെ.പി.എ സംഘടന നേതാക്കളും പ്രവർത്തകരും നിരവധി വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now