പന്തീരാങ്കാവ്
07 ജൂൺ 2024
പന്തീരാങ്കാവ് മരം സ്റ്റോപ്പിന് സമീപം റോസിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ എന്ന പേരിൽ റോഡിൽ പാറ പൊടിയും കരിങ്കൽ ചീളുകളും നിക്ഷേപിച്ചു.
റോഡരികിൽ മണ്ണിട്ടും കോൺക്രീറ്റ് ചെയ്തും ഉയർത്തി ഡ്രൈനജിലേക്ക് മഴവെള്ളം ഒഴുകാനുള്ള വഴിയെല്ലാം തങ്ങളുടെ കെട്ടിടത്തിലേക്ക് വാഹന സൗകര്യമൊരുക്കി വെള്ളക്കെട്ട് ഉണ്ടാക്കിയ സമീപ കെട്ടിടത്തിലെ കച്ചവടക്കാർ തന്നെയാണ് ഇപ്പോൾ വെള്ളക്കെട്ടൊഴിവാക്കാനെന്ന പേരിൽ ടാർ റോഡിലും കരിങ്കൽ ചീളുകൾ നിരത്തിയത്.
ഈ ഭാഗങ്ങളിൽ പൊതു സ്ഥലത്ത് നിരവധി ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.
വാഹന തിരക്കുള്ള റോഡിൽ കല്ലും മണ്ണും നിരത്തിയത് ഒരേ സമയം വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും അപകടക്കെണിയാവും.
പൊതുമരാമത്ത് റോഡുകളിലും പഞ്ചായത്ത് റോഡുകളിലും വ്യാപാര സ്ഥാപനങ്ങളും വീടുകളും അനുവാദമില്ലാതെ നടത്തിയ ഇത്തരത്തിലുള്ള നിരവധിയായ പ്രവർത്തികൾ സ്ഥിര കാഴ്ചയാണ്.
ഇവക്കെതിരെയൊന്നും യാതൊരു നടപടികളും ഉണ്ടാകാത്തത് മുതലെടുത്താണ് പന്തീരങ്കാവിൽ മരം സ്റ്റോപ്പിന് സമീപം കച്ചവട താല്പര്യം മുൻനിർത്തി റോഡിൽ തന്നെ കച്ചവടക്കാർ കരിങ്കല്ലിട്ടത്.