പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

നിരോധനാജ്ഞ പ്രഖ്യാപിച്ചു ..

നിരോധനാജ്ഞ പ്രഖ്യാപിച്ചു ..

കോഴിക്കോട്

03 ജൂൺ 2024

കോഴിക്കോട്, വടകര ലോക്സഭ മണ്ഡലങ്ങളുടെ വോട്ടെണ്ണൽ നടക്കുന്ന
കോഴിക്കോട്  വെള്ളിമാട്കുന്ന്
ജെഡിടി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് പരിധിയിൽ ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

കോഴിക്കോട് കോർപ്പറേഷൻ 11, 15 വാർഡുകളുടെ പരിധിയിലാണ്
നിരോധനാജ്ഞ. കൂടാതെ
വയനാട് ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന തിരുവമ്പാടിയിലെ വോട്ടെണ്ണുന്ന താമരശ്ശേരി കോരങ്ങാട് സെൻറ് അൽഫോൻസ സീനിയർ സെക്കൻഡറി സ്കൂളിന്റെ
100 മീറ്റർ ചുറ്റളവിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

തിങ്കളാഴ്ച (ജൂൺ 3) വൈകീട്ട്
അഞ്ചുമണിക്ക് നിലവിൽ വന്ന നിരോധനാജ്ഞ ബുധനാഴ്ച രാവിലെ 10 വരെ തുടരും.

വോട്ടെണ്ണലിൻ്റെ മുന്നോടിയായി സേനകളുടെ കർശ്ശന നിരീക്ഷണവും പ്രദേശങ്ങളിൽ ഉണ്ട്.

നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now