പന്തീരാങ്കാവ്
22 ജൂൺ 2024
പതിനഞ്ചുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ
രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ. പന്തീരാങ്കാവിനു സമീപം
വള്ളിക്കുന്ന് പറമ്പ് ഫാരിസ് റഹ്മാൻ (23),
വള്ളികുന്ന് പറമ്പ് അസീസ് (59) എന്നിവരെയാണ് പന്തീരാങ്കാവ് പോലീസ്
അറസ്റ്റ് ചെയ്തത്.
വിദ്യാർത്ഥിയെ പലതവണ ഇരുവരും ചേർന്ന് പ്രകൃതി വിരുദ്ധ പീഡനത്തിന്
ഇരയാക്കി എന്നാണ് പരാതി.
ഇതിൻ്റെ അടിസ്ഥാനത്തിൽ
പോലീസ് നടത്തിയ അന്യേഷണത്തിലാണ്
ഇരുവരും പിടിയിലായത്. ജൂൺ 22ന് ശനിയാഴ്ച വൈകീട്ട് കോടതിയിൽ ഹാജറാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.