പന്തീരാങ്കാവ്
09 ജൂൺ 2024
ലിവിംഗ് ടുഗതർ പങ്കാളിക്കെതിരെ യുവതിയുടെ പരാതിയിൽ യുവാവിനെ മലപ്പുറത്തു നിന്നും പന്തീരങ്കാവ് പൊലീസ് പിടികൂടി.
മലപ്പുറം പെരുലൂർ കാടപ്പടി നടുക്കര കീപ്പിലാട്ടു അസ്‌കർ അലി (33) ആണ് അറസ്റ്റിലായത്.
ബലാത്സംഗം, വിശ്വാസവഞ്ചന, ഭീഷണി കൂടാതെ 12 ലക്ഷം രൂപയോളം തട്ടിയെടുത്തു മുങ്ങുകയും ചെയ്തുവെന്ന പരാതിയിലാണ് നടപടി.
പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
പന്തീരാങ്കാവ് ഇൻസ്പെക്ടർ കെ.പി. വിനോദ് കുമാറിൻ്റെ നേതൃത്വത്തിൽ
സബ് ഇൻസ്പെക്ടർ കെ.പി.മഹീഷ്, സി.പി.ഒ.മാരായ ബിജീഷ്, അനൂപ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.