പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

കോഴിക്കോട്ട് വാഹന അപകടത്തിൽ രണ്ട് പേർ മരിച്ചു..

കോഴിക്കോട്ട് വാഹന അപകടത്തിൽ രണ്ട് പേർ മരിച്ചു..

കുടരഞ്ഞി

21 ജൂൺ 2024

 കോഴിക്കോട് കൂടരഞ്ഞി കുളിരാമൂട്ടിയില്‍ പിക്കപ്പ് വാന്‍ കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. രാവിലെ 9.40 ഓടെയായിരുന്നു അപകടം.

കുളിരാമുട്ടി സ്വദേശികളായ കമുങ്ങും തോട്ടിൽ ജോൺ (65) പുളിക്കുന്നത്ത് സുന്ദരന്‍ (62) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.. 

പൂവാറാന്തോട്ടില്‍ നിന്ന് വരികയായിരുന്ന വാഹനം നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

കടയുടമ ജോമോന്‍, പിക്കപ്പ് ഡ്രൈവര്‍ മുഹമ്മദ് റിയാസ്, ശിഹാബുദ്ദീന്‍ തേക്കുംകുറ്റി എന്നിവര്‍ക്കാണ് പരുക്കേറ്റത്.

നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now