പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

റോഡുകളുടെ ദുരവസ്ഥ; പ്രതിഷേധം ശക്തമാക്കി ബി ജെ പി ..

റോഡുകളുടെ ദുരവസ്ഥ; പ്രതിഷേധം ശക്തമാക്കി ബി ജെ പി ..
പന്തീരങ്കാവ്
25 ജൂൺ 2024

റോഡുകൾ തകർന്ന് യാത്രാ ദുരിതം: പ്രതിഷേധം ശക്തമാക്കി ബി ജെ പി.
ഒളവണ്ണ പഞ്ചായത്തിലെ നിരവധി റോഡുകൾ തകരുകയും യാത്ര ദുഷ്കരമാവുകയും ചെയ്ത സാഹചര്യത്തിലാണ് അധികൃതരുടെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട്
 ബി ജെ പി പ്രതിഷേധം കടുപിപ്പിക്കുന്നത്.
ഒളവണ്ണ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ പന്തിരങ്കാവ് പാറക്കുളം  റോഡിൻ്റെ ദുരവസ്ഥയിൽ പ്രതിഷേധിച്ച് ബി ജെ പി പന്തീരങ്കാവ് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്ന ധർണ്ണ നടത്തി. വൈകുന്നേരം 6 മണിയോടെ പന്തീരങ്കാവിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ ഗണേഷ്  ഉൽഘാടനം ചെയ്തു. 
പന്തീരങ്കാവ് പാറക്കുളം റോഡിൽ വലിയ കുഴികളും  വെള്ളക്കെട്ടും തുടങ്ങിയിട്ട് മാസങ്ങളായി. റോഡിൻ്റെ തുടക്കത്തത്തിൽ തന്നെ വലിയ വെള്ളക്കെട്ടാണ്. എല്ലാ മഴക്കാലത്തും ഇതു തന്നെയാണ് സ്ഥിതി. ചിലയിടങ്ങളിൽ ടാറിംഗ് ഒലിച്ചുപോയിട്ടുണ്ട്. വലിയ കുഴികളിൽ വീഴാതെ വെള്ളക്കെട്ടും താണ്ടി ഈ റോട്ടിലൂടെയുള്ള യാത്ര വലിയ സാഹസമാണ്.
സായഹ്ന പ്രതിഷേധ ധർണ്ണ ഉത്ഘാടന ചടങ്ങിൽ പന്തീരങ്കാവ് ഏരിയ പ്രസിഡൻ്റ് ഡി എം ചിത്രാകരൻ അദ്ധ്യക്ഷത വഹിച്ചു.  ഒളവണ്ണ മണ്ഡലം പ്രസിഡൻ്റ് കെ നിത്യാനന്ദൻ മുഖ്യപ്രഭാഷണം നടത്തി. ഏരിയ ജനറൽ സെക്രട്ടറി പ്രശാന്ത് ഈരാട്ടിൽ, സെക്രട്ടറി സന്തോഷ് കുമാർ വി, സുധീപ് തുടങ്ങിയവർ സംസാരിച്ചു ധർണ്ണയ്ക്ക് ഏരിയ വൈസ് പ്രസിഡൻ്റ് ദേവിൽ കുമാർ,ഗിരീഷ് കുമാർ വി എം ,മിഥുൻ ആർ,അജി വി,ശേഖരൻ പി വി  തുടങ്ങിയവർ നേതൃത്വം നൽകി.
ഒതയമംഗലം കൂഞ്ഞാ മൂല റോഡിൻ്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് ഇന്നലെ വൈകുന്നേരം ഒതയമംഗലം ജംഗ്ഷനിലും ബീജെപി പ്രവർത്തകർ പ്രതിക്ഷേധ ധർണ്ണ നടത്തിയിരുന്നു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now