പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

കനത്ത മഴയിൽ വീടിൻ്റെ മേൽക്കൂര നിലംപൊത്തി.

കനത്ത മഴയിൽ വീടിൻ്റെ മേൽക്കൂര നിലംപൊത്തി.
 ഒളവണ്ണ
30 ജൂൺ 2024

കനത്തമഴയിൽ വീടിൻ്റെ മേൽക്കൂര തകർന്നു. ഒളവണ്ണ പഞ്ചായത്തിലെ
മാമ്പുഴക്കാട്ട് മീത്തൽ ജോയ് ബെന്നറ്റിൻ്റെ വീടിൻ്റെ മേൽക്കൂരയാണ് തകർന്ന് വീണത്. ഓടിട്ട വീടിൻ്റെ മേൽക്കൂര പൂർണമായും തകർന്നു വീഴുകയായിരന്നു. 
വലിയ ശബ്ദം കേട്ട ഉടൻ വീടിനുള്ളിൽ ഉണ്ടായിരുന്ന ഭാര്യയും മക്കളും പുറത്തേക്ക് ഓടിയതിനാൽ വലിയ അപകടം ഒഴിവായി. 
ശനിയാഴ്ച രാവിലെയാണ് 11 മണിയോടെയാണ് അപകടമുണ്ടായത്. ഓടും പട്ടികയുമെല്ലാം നിലംപതിച്ച് വീട്ടുപകരണങ്ങളും നശിച്ചു. 
ടി.ഡി.ആർ.എഫ് ഭാരവാഹികളായ വിപിൻ തുവ്വശ്ശേരി, സിദ്ദിഖ്എഫ്എൽഎസ്, ശ്യാംജിത്ത് എന്നിവരുടെ നേതൃത്വത്തിൽ തകർന്ന മേൽക്കൂരയുടെ ബാക്കി ഭാഗവും നീക്കം ചെയ്തു. മഴ കനക്കുന്ന സാഹചര്യത്തിൽ വീടിൻ്റെ ഭിത്തികളും തീരുമോ എന്ന ആശങ്കയുമുണ്ട്.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now