പന്തീരാങ്കാവ്
19 ജൂൺ 2024
ദേശീയ വായനാദിനമായ ജൂൺ 19 ന്
പന്തീരങ്കാവിൽ പി എൻ. പണിക്കർ അനുസ്മരണം നടത്തി. പന്തീരാങ്കാവ് ഗ്രാമസേവിനി വായനശാലയാണ് അനുസ്മരണം സംഘടിപ്പിച്ചത്. വായനശാലയിൽ സംഘടിപ്പിച്ച പരിപാടി എഴുത്തുകാരൻ സഹീർ ഒളവണ്ണ ഉത്ഘാടനം ചെയ്തു.
പരമ്പരാഗത വായന അല്പം കുറഞ്ഞെങ്കിലും ലോകം
സമയബന്ധിതമല്ലാതെ വായിച്ചു കൊണ്ടിരിക്കുകയാണ് എന്നത് പ്രതീക്ഷ നൽകുന്നുതാണെന്ന് അദ്ദേഹം പറഞ്ഞു.
വൈവിധ്യങ്ങളായ വായനയുടെ തലങ്ങളിൽ യുവതയുടെ സാന്നിധ്യം ശ്രദ്ധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനുസ്മരണത്തിൻ്റെ ഭാഗമയി നടന്ന സർഗ്ഗ സംവാദത്തിൽ നിരവധി പേർ പങ്കുചേർന്നു. വൈകീട്ട് 5 മണിയോടെ ആരംഭിച്ച ചടങ്ങിൽ വായനശാല പ്രസിഡൻ്റ് എൻ.മുരളീധരൻ അധ്യക്ഷനായി. ശിവദാസ് പന്തീരാങ്കാവ്, അബ്ദുൾ ജബാർ ഒളവണ്ണ, കെ. ഷിബു പ്രസാദ്, ബാബു നരിക്കുനി, ധനേഷ് ബുദ്ധ, കെ.വിനോദ്കുമാർ, കെ.കെ.സജിത്ത്, എം.പി. ഗോപി തുടങ്ങിയവർ സംസാരിച്ചു.