കോഴിക്കോട്
24 ജൂൺ 2024
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ജൂൺ 26 ന് കോഴിക്കോട്ട് പൊതുജന ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. ചേതന കോഴിക്കോട് (സെൻറർ ഫോർ ന്യൂറോ സൈക്യാട്രിക് റീഹാബിലിറ്റേഷൻ), തണൽ ആത്മഹത്യാ പ്രതിരോധ കേന്ദ്രം കോഴിക്കോട്, ഐ.എം.എ കോഴിക്കോട് വനിതാ വിഭാഗം എന്നിവർ അൽക്കഹോളിക് അനോണിമസ് കോഴിക്കോടുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ 9.30 മുതൽ ഉച്ചക്ക് 1.30 വരെ മലാപ്പറമ്പിലെ ചേതന ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുക.
ലഹരിയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുക, ലഹരിക്കടിമപ്പെട്ടവരെ മോചിപ്പിക്കുക, ലഹരി കടത്ത് തടയാൻ ഒരുമിക്കുക എന്നിവയാണ് പരിപാടിയിലുടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകർ പറഞ്ഞു.
ഇൻസ്പക്ടർ ജനറൽ ഓഫ് പൊലീസ് ദക്ഷിണ മേഖല കെ സേതുരാമൻ IPS പരിപാടി ഉദ്ഘാടനം ചെയ്യും.
തുടർന്നുള്ള സെമിനാറിൽ മദ്യവും മലയാളിയും എന്നതിലൂന്നി ഡോ. പി. എൻ സുരേഷ് കുമാർ ( ഡയറക്ടർ
ചേതന ) കഞ്ചാവ് -പുകയില -
കൊ കെയ്ൻ എന്ന വിഷയത്തിൽ ഡോ.അരുൺ ഗോപാലകൃഷ്ണൻ
(സൈക്യാട്രിസ്റ്റ് - ഉഷ മൈൻ്റ് കെയർ ) എന്നിവർ ക്ലാസെടുക്കും. ബി കെ ക്രിയേഷൻ്റെ "ആ പഴയ ഞാൻ" എന്ന സിനിമയും പ്രദർശിപ്പിക്കും.
ഡോ.എ.കെ അബ്ദുൾ ഖാദർ(ചെയർമാൻ തണൽ) ആദ്യക്ഷനാകുന്ന ചടങ്ങിൽ ഡോ.രാരു ബൽറാം (ഐ.എം.എ കോഴിക്കോട് പ്രസിഡൻറ്), ഡോ.ശ്രീല. പി ( സെക്രട്ടറി ഐഎംഎ വനിതാ വിഭാഗം കോഴിക്കോട്), ഷാജി പണിക്കർ (അൽക്കഹോളിക് അനോണിമസ് മെമ്പർ), അഡ്വ. പി എ അബ്ദുൾ ഹമീദ്
(ഡയറക്ടർ തണൽ ആത്മഹത്യാ പ്രതിരോധ കേന്ദ്രം), കെ സി ഹരിഹരൻ (ചേതന ) തുടങ്ങിയവർ സംസാരിക്കും.