ഇരിങ്ങല്ലൂർ
23 ജൂൺ 2024
ഒളവണ്ണ ഗ്രാമപഞ്ചായത്ത് വാർഡ് 1 ഇരിങ്ങല്ലൂരിലെ കള്ളിവളപ്പിൽ മീത്തൽ ഇടവഴി, വില്ല്യാലത്ത് ഇടവഴി എന്നിവ ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി ശാരുതി ഉത്ഘാടനം ചെയ്തു.
പഞ്ചായത്തിലെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 2.5ലക്ഷം രൂപ വീതം ചിലവഴിച്ചാണ് ഇടവഴികൾ
സഞ്ചാരയോഗ്യമാക്കിയത്. ഉത്ഘാടന പരിപാടിയിൽ സി ഡി എസ് മെമ്പർ ശാന്തി വി, കെപിഎം കുട്ടി, വിനോദ് കുമാർ എം എം, പ്രമോദ് എം എം, ജയഗോഷ്, ഇ എം ബാബു എന്നിവരും പ്രദേശത്തെ നാട്ടുകാരും പങ്കെടുത്തു.