ഒളവണ്ണ
23 ജൂൺ 2024
ബി ജെ പി ഒളവണ്ണ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വർഗ്ഗീയ ഡോ: ശ്യാമ പ്രസാദ് മുഖർജിയെ അനുസ്മരിച്ചു.
പുഷ്പാർച്ചനയോടെ ആരംഭിച്ച അനുസ്മരണ പരിപാടി സംസ്ഥാന സമിതി അംഗവും മണ്ഡലം പ്രഭാരിയുമായ ഗിരീഷ് തേവള്ളി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡണ്ട് കെ. നിത്യാനന്ദൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ യുവമോർച്ച സംസ്ഥാന ജന:സെക്രട്ടറി കെ.ഗണേഷ്, മണ്ഡലം ജന:സെക്രട്ടറിമാരായ പവിത്രൻ പനിക്കൽ, ആർ മഞ്ജുനാഥ് എന്നിവർ സംസാരിച്ചു.