ഈ സാഹചര്യത്തിലാണ് കാരുണ്യ യാതയുമായി പന്തീരങ്കാവ് മിനി ബസ്സ് കൂട്ടായ്മയും സഹായത്തിനെത്തുന്നത്.ജൂൺ 19ന് ബുധൻ രാവിലെ 10 മണിക്ക് വള്ളിക്കുന്നിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ കോഴിക്കോട് ആർ ടി ഒ സുമേഷ് കാരുണ്യ യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത്, പന്തീരാങ്കാവ് സി ഐ കെ വിനോദ്, ഡിസിസി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ, ബസ്സ് ഓപ്പറേറ്റേഴ്സ് ഓർഗനൈശേഷൽ സംസ്ഥാന സെക്രട്ടറി രാധാകൃഷ്ണൻ, ബസ്സ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ പന്തീരങ്കാവ് മേഘലാ പ്രതിനിഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
പിഞ്ചോമനയുടെ ചികിത്സാ ചിലവ് കണ്ടെത്താൻ മിനി ബസ്സ് കൂട്ടായ്മ കരുണ്യയാത്ര നടത്തും..
പിഞ്ചോമനയുടെ കരൾ മാറ്റി വക്കൽ ശസ്ത്രക്രിയക്ക് പണം കണ്ടെത്താൻ മിനി ബസ്സുകൾ കാരുണ്യ യാത്ര നടത്തുന്നു. പെരുമണ്ണ പഞ്ചായത്തിലെ വള്ളിക്കുന്നിലെ പിഞ്ചോമനക്ക് കരൾ മാറ്റിവെക്കുന്നതിനായി 60 ലക്ഷം രൂപയാണ് ആവശ്യമായുള്ളത്. പ്രദേശത്തുകാർ ചികിത്സാ ധനസഹായകമ്മറ്റി രൂപീകരിച്ച് പ്രവർത്തനം നടത്തി വരികയാണ്.