പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

രണ്ടിടത്ത് ഭൂചലനം -ആശങ്ക വേണ്ടെന്ന് അധികൃതർ

രണ്ടിടത്ത് ഭൂചലനം -ആശങ്ക വേണ്ടെന്ന് അധികൃതർ

പാലക്കാട്

15 ജൂൺ 2024

തൃശൂരിലും പാലക്കാടും നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 3 തീവ്രത രേഖപ്പെടുത്തി. നാല് സെക്കൻ്റ് നീണ്ടുനിന്നു. ആശങ്ക വേണ്ടെന്ന് അധികൃതർ.

പാലക്കാട് ജില്ലയിൽ തിരുമറ്റക്കോട്, കുമരനെല്ലൂർ, ആലൂർ, ആനക്കര, കുമ്പിടി, തൃത്താല, കക്കാട്ടിരി, ചാലിശ്ശേരി, കൂറ്റനാട്, തണ്ണീർകോട്, പെരിങ്ങോട്, ചാത്തന്നൂർ, തിരുമറ്റക്കോട് പതിമൂന്നാം വാര്‍ഡ് ചാഴിയാട്ടിരി പ്രദേശങ്ങളിൽ രാവിലെ 8.15നാണ് ശബ്ദത്തോടെ ഭൂചലനം അനുഭവപ്പെട്ടത്. തൃശൂര്‍ ചൊവ്വന്നൂരില്‍ രാവിലെ 8.16നാണ്  ഭൂചലനം അനുഭവപ്പെട്ടത്. കുന്നംകുളത്തും ഗുരുവായൂരിലും എരുമപ്പെട്ടിയിലും പഴഞ്ഞിയിലും ഭൂചലനം അനുഭവപ്പെട്ടു. 

ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം എവിടെയെന്നതടക്കമുള്ള  കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. രണ്ടിടങ്ങളിലായുണ്ടായ ഭൂചലനത്തില്‍ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.


നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now