പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

മാല മോഷണം; ഹോം നഴ്സ് പിടിയിൽ..

മാല മോഷണം; ഹോം നഴ്സ് പിടിയിൽ..
അത്തോളി
11 ജൂൺ 2024

മാല മോഷ്ടിച്ച ഹോം നഴ്സ് പിടിയിൽ.  പാലക്കാട് കൊടുമ്പ് സ്വദേശി പടിഞ്ഞാറെ പാവൂൽ മഹേശ്വരി (42) യെയാണ് അത്തോളി പോലീസ് കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മെയ് 27 ആണ് ഉള്ള്യേരിയിലെ ജാനു അമ്മയുടെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഒന്നര പവൻ മാല മോഷ്ടിച്ചു കടന്നത്. ഉള്ളിയേരിയിലെ വീട്ടുടമ ജാനു അമ്മ അത്തോളി പോലീസിൽ നൽകിയ പരാതിൽ സൈബർ പൊലീസിൻ്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് മഹേശ്വരി അറസ്റ്റിലായത്.
ഇവർ നിലവിൽ ഏഴോളം മോഷണ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പ്രായമായവരെ ശുശ്രൂഷിക്കാൻ എന്ന വ്യാജേനയാണ് ഇവർ വീടുകളിൽ എത്തുന്നത്. തൊണ്ടിമുതൽ കണ്ടെത്താൻ ആയിട്ടില്ല. അന്വേഷണവുമായി ഇവർ തീരെ സഹകരിക്കുന്നില്ലെന്ന് പോലീസ് പറഞ്ഞു. 
ഇൻസ്പെക്ടർ ഇ.അനൂപ് കുമാറിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. എസ് ഐ എം കെ സുരേഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് മഹേശ്വരിയെ അറസ്റ്റ് ചെയ്തത്. സിപിഒ മാരായ ധന്യ, എസ്. ഹരിദാസ്, ഷിജു, പ്രസാദ് പ്രവീൺ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now