പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

സമസ്ത കോഴിക്കോട് മേഖല ഉലമാ കോൺഫ്രൻസിന് സമാപനം

സമസ്ത കോഴിക്കോട് മേഖല ഉലമാ കോൺഫ്രൻസിന് സമാപനം
മണക്കടവ്
18 ജൂലൈ 2024

സമസ്ത സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി സമസ്ത കോഴിക്കോട്  മേഖല കമ്മിറ്റി സംഘടിപ്പിച്ച ഉലമാ കോൺഫ്രൻസ് സമാപിച്ചു.
പന്തീരാങ്കാവ് മണക്കടവ് ഹിദായ ഗ്രീൻ വാലി കാമ്പസിലാണ് പരിപാടി സംഘടിപ്പിച്ചത്. ഉലമാ കോൺഫ്രൻസ്  എൻ ടി കെ ബാഖവി ആവിലോറ ഉദ്ഘാടനം ചെയ്തു.
വാക്കത്ത് അബ്ദുറഹ്മാൻ മദനി പാലാഴി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം, കൗസർ സഖാഫി  പന്നൂര്  എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
പി എ കെ മുഴപ്പാല, സയ്യിദ് ഷഫീഖ് അൽ ബുഖാരി, അബ്ദുല്ലത്തീഫ് സഖാഫി പെരുമുഖം,  വാക്കത്ത് അബ്ദുല്ലത്തീഫ് മുസ്ലിയാർ പാലാഴി , ഖാലിദ് അഹ്സനി ഫറൂഖ് തുടങ്ങിയവർ സംബന്ധിച്ചു.
മേഖലാ സെക്രട്ടറി അബ്ദുള്ള അമാനി പെരുമുഖം സ്വാഗതവും റാഫി സഖാഫി ഒളവണ്ണ നന്ദിയും പറഞ്ഞു.


നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now