പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ഒളവണ്ണയിൽ 250ഓളം വീടുകൾ ഒഴിഞ്ഞു - ദുരിതാശ്വാസ കാമ്പിൽ 35 പേർ..

ഒളവണ്ണയിൽ 250ഓളം വീടുകൾ ഒഴിഞ്ഞു - ദുരിതാശ്വാസ കാമ്പിൽ 35 പേർ..
ഒളവണ്ണ
30 ജൂലൈ 2024

ചാലിയാറിൽ ജലനിരപ്പ് ഉയർന്നതോടെ ഒളവണ്ണ പഞ്ചായത്തിലെ ചാലിയാർ തീരത്ത് നിരവധി വീടുകളിൽ വലിയ തോതിൽ വെള്ളം കയറി. ബി കെ കനാലിനു സമീപമുള്ള തൊണ്ടിലക്കടവ് ഭാഗത്ത് ജലനിരപ്പ് ഉയർന്നതോടെ 250ഓളം കുടുംബങ്ങൾ വീടൊഴിഞ്ഞ് പോയി. 
 (പാലാഴി പാലയിൽ വെള്ളം കയറിയ പ്രഭീഷൻ്റെ വീട് )
കൂടുതലാളുകളും ബന്ധുവീടുകളിലേക്ക് ആണ് മാറിയത്. ഇന്ന് രാവിലെ മുതൽ വെള്ളം കൂടി വരികയായിരുന്നു.
(തൊണ്ടിലക്കടവ് ഭാഗത്തു നിന്നും വീടൊഴിയുന്നു.)
മൂർക്കനാട്, അറപ്പുഴ ഭാഗങ്ങളിലും വീടുകളിലും കടകളിലും വെള്ളം കയറിയിട്ടുണ്ട്. പാലാഴി പാല പാൽ കമ്പനിഭാഗങ്ങളിലും വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. പാലാഴിയിലേക്കുള്ള ബസ്സ് സർവ്വീസ് ബൈപ്പാസിൽ വെച്ച് അവസാനിപ്പിക്കുകയാണ്.
(മൂർക്കനാട് അങ്ങാടി)
ഇരിങ്ങല്ലൂർ പൂവങ്ങൽ ഭാഗങ്ങളും വെള്ളത്തിലായി. രാത്രിയിൽ അതിതീവ്ര മഴക്ക് സാധ്യതയെന്ന അറിയിപ്പു വന്നതോടെ MG നഗറിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു.10 കുടുംബങ്ങൾ ക്യാമ്പിൽ എത്തിയിട്ടുണ്ട്. രാത്രിയിൽ കുടുംബങ്ങൾ എത്തും. ആവശ്യമായ സൗകര്യങ്ങൾ ക്യാമ്പിൽ ഒരുക്കിയിട്ടുണ്ടെന്നും രാത്രിയോടെ ഒടുമ്പ്രയിലെ അപ്പെക്സ് സ്കൂളിലും ക്യാമ്പ് തുടങ്ങുമെന്നും അവലോകന മീറ്റിംഗിന് ശേഷം ഞ്ചായത്ത് പ്രസിഡണ്ട് പി.ശാരുതി പറഞ്ഞു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now