പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ഗതാഗത കുരുക്കിന് ആക്കം കൂട്ടി റോഡിലെ കുഴിളും..

ഗതാഗത കുരുക്കിന് ആക്കം കൂട്ടി റോഡിലെ കുഴിളും..

പന്തിരാങ്കാവ്
01 ജൂലൈ 2024

ദേശീയ പാതയിൽ പന്തീരങ്കാവ് ജംഗ്ഷനിൽ ഗതാഗത കുരുക്ക് ഒഴിഞ്ഞ നേരമില്ല. ഫ്ലൈ ഓവറിന് ഇരുവശങ്ങളിലും സർവ്വീസ് റോഡുകൾ തകർന്ന് വലിയ കുഴികളും രൂപപ്പെട്ടതോടെയാണ് കുരുക്ക് വർദ്ധിച്ചത്. ഇന്ന് ഉച്ച സമയത്ത് പോലും വലിയ ഗതാഗത കുരുക്കാണ് ഉണ്ടായത്. രാമനാട്ടുകര ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ മണക്കടവ് റോഡിലൂടെ പന്തീരാങ്കാവ് അങ്ങാടിയിലെത്തി വീണ്ടും ദേശീയ പാതയിലേക്ക് കയറാനായി വലത്തോട്ട് തിരിയുന്നതും കുരുക്ക് മുറുകാൻ കാരണമാകുന്നുണ്ട്. മുമ്പ് ഇവിടെ വലത്തോട്ട് തിരിയുന്നത് വിലക്കി ബോർഡ് സ്ഥാപിച്ചിരുന്നു. പന്തീരങ്കാവ് അങ്ങാടിയിൽ തോന്നിയപോലെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും വലിയ പ്രശ്നമാകുന്നുണ്ട്. മേൽപാലം ഗതാഗതത്തിനായി തുറന്ന് കൊടുക്കുന്നതോടെ പ്രശ്നത്തിന് പരിഹാമാകും. 
ജൂൺ 30തോടെ പാലം തുറക്കുമെന്ന സൂചന ഉണ്ടായിരുന്നു എങ്കിലും നീണ്ടു പോവുകയാണ്. 
മണിക്കൂറുകൾ നീളുന്ന ഗതാഗത കുരുക്കിന് അടിയന്തിര പരിഹാരം ഉണ്ടാക്കാൻ ഉടൻ നടപടി ഉണ്ടാകണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now