പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

പന്തീരങ്കാവ് ഗാർഹിക പീഠന കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു ..

പന്തീരങ്കാവ് ഗാർഹിക പീഠന കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു ..
കോഴിക്കോട്
12 ജൂലൈ 2024

പന്തീരാങ്കാവ് ഗാർഹിക പീoന കേസിൽ കുറ്റപത്രം സമർപ്പിച്ചു. യുവതിയുടെ ഭർത്താവ് രാഹുൽ പി ഗോപാലടക്കം അഞ്ചു പേർക്കെതിരെ കൊലപാതകശ്രമം സ്ത്രീധന പീoനം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രത്യക അന്വേഷണ സംഘം  കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ കോടതിയെ സമീപിച്ചിരുന്നു.
തെറ്റിദ്ദാരണയാണ് പ്രശനത്തിനിടയാക്കിയതെന്നും ഇരുകൂട്ടരും സംസാരിച്ച് പ്രശ്നം പരിഹരിച്ചുവെന്നും സ്ത്രീധന പീഠനം ഉണ്ടായിട്ടില്ലെന്നുമാണ് രാഹുൽ കോടതിയെ അറിയിച്ചത്. ഭർത്താവ് രാഹുലിനൊന്നപ്പം ജീവിക്കാനാണ് ഇഷടമെന്നും വീട്ടുകാരുടെ സമ്മർദ്ദത്തിലാണ് പരാതി നൽകിയതെന്നും പരാതി പിൻവലിക്കുകയാണെന്നും യുവതിയും കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.
പോലീസ് കുറ്റപത്രം നൽകിയ സാഹചര്യത്തിൽ ഇനി കോടതി നടപടി ഏറെ നിർണ്ണായകമാകും.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now