പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ഒളവണ്ണയിൽ വീടിൻ്റെ മേൽക്കൂര നിലംപൊത്തി..

ഒളവണ്ണയിൽ വീടിൻ്റെ മേൽക്കൂര നിലംപൊത്തി..
പന്തീരാങ്കാവ്
03 ജൂലൈ 2024
ശക്തമായ മഴയിൽ കോഴിക്കോട് ഒളവണ്ണ പഞ്ചായത്തിലെ
മാമ്പുഴക്കാട്ട് മീത്തൽ കോളനിയിൽ പി ആർ രാമചന്ദ്രൻ്റെ വീടിൻ്റെ ഓടിട്ട മേൽക്കൂര തകർന്നു വീണു. :
ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം.  കൂലിപ്പണി ക്കാരനായ രാമചന്ദ്രൻ  ഒറ്റക്കാണ് ഇവിടെ താമസിക്കുന്നത്. രാമചന്ദ്രൻ ജോലിക്ക് പോയ സമയത്താണ് അപകടം. നാട്ടുകാരാണ്  അപകടവിവരം രാമചന്ദ്രനെ  അറിയിച്ചത്. 
വീട്ടിലെത്തിയ രാമചന്ദ്രന് വീട്ടിലേക്ക് കടക്കാനാവാത്ത വിധം പട്ടികയും ഒടുകളുമെല്ലാം മുറിക്കുള്ളിൽ നിറഞ്ഞ നിലയിലായിരുന്നു. മേൽക്കൂര നിലംപൊത്തിയതോടെ  വീട്ടുപകരണങ്ങളും നശിച്ചു.
പ്രദേശത്ത് ഈ  മഴക്കാലത്ത് തകരുന്ന രണ്ടാമത്തെ വീടാണിത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ജോയിയുടെ വീടിൻ്റെ മേൽക്കൂരയും നിലംപൊത്തിയിരുന്നു.

നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now