പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ചാലിയാറിനു തീരത്തെ വീട്ടിലെ കിണർ ഇടിഞ്ഞുതാഴ്ന്നു.

ചാലിയാറിനു തീരത്തെ വീട്ടിലെ കിണർ ഇടിഞ്ഞുതാഴ്ന്നു.
പന്തീരാങ്കാവ്
15 ജൂലൈ 2024

ശക്തമായ മഴയിൽ പന്തീരാങ്കാവ് അറപ്പുഴ ചാലിയാർ തീരത്തെ പുൽപറമ്പിൽ മീത്തൽ മോഹനൻ്റെ വീട്ടിലെ കിണർ ഇടിഞ്ഞ് താഴ്ന്നു. ഇന്ന് രാവിലെയോടെ കിണറിൻ്റെ ആൾമറ ചരിഞ്ഞു തുടങ്ങിയിരുന്നു. വൈകുന്നേരം 4 മണിയോടെയാണ് ആൾമറയടക്കം പൂർണ്ണമായും ഇടിഞ്ഞുതാഴ്ന്നത്. 

8 കോൽ താഴ്ചയുള്ള കിണർ കല്ല് ഉപയോഗിച്ച് കെട്ടിയതായിരുന്നു. വീടിനോട് ചാരിയുള്ള കിണർ ഇടിഞ്ഞതോടെ
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വീടും സമീപത്തുള്ള ഉയരമുള്ള പറമ്പും ഇടിയുമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
വീടിന് ഭീഷണിയായതോടെ വീട്ടിലുള്ളവർ ബന്ധുവീടുകളിലേക്ക് മാറേണ്ട അവസ്ഥയാണ്. ചാലിയാറിലും ജലനിരപ്പ് ഉയരുകയാണ്.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now