കോഴിക്കോട്
02 ജൂലൈ 2024
കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥീരികരിച്ചു. ഫറോക്കിലെ 13 വയസുകാരനാണ് ഗുരുതര രോഗാവസ്ഥയിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
അതേ സമയം തിക്കോടി ഗ്രാമപഞ്ചായത്തിലെ പള്ളിക്കരയില്‍ കൂടി രണ്ട് കുട്ടികള്‍ക്ക് അമീബിക് മസ്തിഷകജ്വരമെന്ന് സംശയിക്കുന്നു. ത രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടർന്ന് തിങ്കളാഴ്ച്ച ഒരാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും മറ്റൊരു കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
പയ്യോളി നഗരസഭയുടെ കിഴൂരിലെ പൊതുകുളമായ തെരുകാട്ടും കുളത്തില്‍ കുളിച്ചവരാണ് ഇരുവരും. കുളം നഗരസഭ ആരോഗ്യവകുപ്പ് അടച്ചിട്ടിരിക്കയാണ്.