20 ജൂലൈ 2024
നിപ വീണ്ടും സ്ഥീരീകരിച്ചതോടെ കോഴിക്കോട് മെഡിക്കൽ കൊളേജിൽ പ്രത്യേക വാർഡ് സഞ്ജീകരിച്ചു. ഇതോടെ ജാഗ്രത പാലിക്കാൻ മെഡിക്കൽ കൊളജിലെത്തുന്നവർക്ക് നിർദ്ദേശം. രോഗികൾക്കൊപ്പം ഒരാൾ മാത്രം നിൽക്കുക, മാസ്ക് ദിർബന്ധമായും ധരിക്കുക, സന്ദർശകരെ അനുവദിക്കില്ല എന്നിങ്ങനെ ഗേറ്റിനു പരിസരത്ത് മൈക്കിലൂടെ അറിയിപ്പ് നൽകുന്നുണ്ട്.
പാണ്ടിക്കാട് സ്വദേശിയായ കുട്ടിക്കാണ് നിപ സ്ഥിരീകരിച്ചത്. ഈ കുട്ടി ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
സമ്പർക്കത്തിലായ സുഹൃത്തിനും പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ 214 പേർ സമ്പർക്ക പട്ടികയിലുണ്ട്. ഇതിൽ 60 പേർ ഹൈ റിസ്ക് വിഭാഗത്തിലാണ്. മഞ്ചേരി മെഡിക്കൽ കൊളജിൽ 30 ഐസൊലേഷൻ വാർഡുകൾ സജ്ജീരിച്ചിട്ടുണ്ട്. മലപ്പുറത്തെ രണ്ട് വാർഡുകളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
പനി ബാധ കേസുകൾ വർദ്ധിച്ചുവരുന്ന നിലവിലെ സാഹചര്യത്തിലാണ് നിപ വീണ്ടും എത്തുന്നത് എന്നതും ആശങ്ക വർദ്ധിപ്പിക്കുകയാണ്.