പെരുമണ
13 ജൂലൈ 2024
പ്രദേശത്തുകാരുടെ കൂട്ടായ്മയായ ജനകീയം പുറ്റക്കടവ് സൊസൈറ്റിയാണ് പ്രദേശത്തെ യാത്രാപ്രശ്നത്തിന് പരിഹാരമായി ബസ്സ് സർവ്വീസ് സാധ്യമാക്കുന്നത്. നെല്ലിത്തൊടി - വെള്ളായിക്കോട്-പെരുമണ്ണ - കോട്ടായിത്താഴം - പാറമ്മൽ - പുതിയോത്ത് ശാല റൂട്ടിലാണ് ബസ്സ് സർവ്വീസ് നടത്തുക. രാവിലെ 7.20ന് തുടങ്ങി രാത്രി 7.30 ന് പെരുമണ്ണയിൽ അവസാനിക്കുന്ന മിനി ബസ്സ് സർവ്വീസിന് പ്രതിദിനം 15 റൗണ്ട് ട്രിപ്പുകളുണ്ടാകും.
പൊതു യാത്രാ സൗകര്യം ഇല്ലാത്തതിനാൽ പ്രദേശത്തുകാരുടെ യാത്രാക്ലേശം പരിഹരിക്കാൻ ജനകീയ കമ്മറ്റി 2009 ൽ ജീപ്പ് സർവ്വീസ് തുടങ്ങിയത് കോടതി വ്യവഹാരങ്ങളിലേക്ക് നീണ്ട സാഹചര്യം ഉണ്ടായിരുന്നു. എന്നാൽ ജനകീയ കൂട്ടായ്മ സൊസൈറ്റിയായി രജിസ്റ്റർ ചെയ്ത് ബസ്സ് നിർത്തിലിറക്കിയതോടെ പ്രദേശത്തുകാരുടെ ചിരകാല സ്വപ്നമാണ് യാഥാർത്ഥ്യമാകുന്നത്. ഒപ്പം മധുര പ്രതികാരവും.
സെക്രട്ടറി ജിതേഷ് അരീക്കൽ
ജോയിൻ സെക്രട്ടറി സുധീർ കെ
ഖജാൻജി ഷാജി കുഴിമ്പാട്ടിൽ,
പ്രസിഡണ്ട് അഷറഫ് കെ കളത്തിങ്ങൽ,
വൈസ് പ്രസിഡണ്ട് അബ്ദുറഹിമാൻ ആർ എം രാമച്ച മണ്ണിൽ,
ഷാജി കെ പി കുൽപറമ്പിൽ എന്നിവരാണ് ജനകീയം പുറ്റേക്കടവ് സൊസൈറ്റിയുടെ അമരക്കാർ.