പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

മരക്കുറ്റി മുറിച്ച് നീക്കി അപകട സാദ്ധ്യത ഒഴിവാക്കി.

മരക്കുറ്റി മുറിച്ച് നീക്കി അപകട സാദ്ധ്യത ഒഴിവാക്കി.


കനത്ത മഴയിൽ പന്തീരങ്കാവ് കൈമ്പാലത്തിന് സമീപം ജൂലൈ 12ന് രാത്രി മരം റോഡിലേക്ക് കടപുഴകി വീണ് ഓട്ടോറിക്ഷ അപകടത്തിൽ പെട്ടിരുന്നു. സ്ഥലത്തെത്തിയ ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് മരംമുറിച്ചുനീക്കിയിരുന്നു. എന്നാൽ മുറിച്ചുനീക്കിയ മരത്തിൻ്റെ കുറ്റി റോഡിലേക്ക് തള്ളി നിൽക്കുന്ന നിലയിലായിരുന്നു. റോഡിലെ വലിയ വളവുള്ള സ്ഥലമായതിനാൽ മരക്കറ്റി വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഒരു പോലെ ഭീഷണിയായി. ഒരിക്കൽ മുറിച്ചുമാറ്റി മരത്തിൻ്റെ ശേഷിക്കുന്ന ഭാഗം ഭീഷണി
ആതോടെ പ്രതിഷേധവും ശക്തമായി.
വിവരം അറിഞ്ഞ താലൂക്ക് ദുരന്തനിവാരണ സേനാംഗങ്ങൾ
തിങ്കളാഴ്ച് രാവിലെയോടെ സ്ഥലത്തെത്തി മുക്കുറ്റി മുറിച്ചുനീക്കി അപകട സാധ്യത ഒഴിവാക്കി.
ടി ഡി ആർ എഫ് ജില്ലാ കോർഡിനേറ്റർ മഠത്തിൽ അബ്ദുൾ അസീസിൻ്റെ നേതൃത്വത്തിൽ സിദ്ദീഖ് FLS,നകുൽ ഒളവണ്ണ, റഹീം മണക്കടവ്, ഷാഹിദ് ലത്തീഫ്, ഷെറീന പെരുമണ്ണ,
ബീഫാത്തിമ പെരുമണ്ണ, സാബിറ മാത്തറ എന്നിവരാണ് പ്രവർത്തി നടത്തിയത്.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now