പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

പെരുവയലിൽ ആരോഗ്യ വിഭാഗത്തിൻ്റെ മിന്നൽ പരിശോധന; ലൈസൻസില്ലാത്ത സ്ഥാപനം പൂട്ടിച്ചു..

പെരുവയലിൽ ആരോഗ്യ വിഭാഗത്തിൻ്റെ മിന്നൽ പരിശോധന; ലൈസൻസില്ലാത്ത സ്ഥാപനം പൂട്ടിച്ചു..
പെരുവയൽ
23 ജൂലൈ 2024

പെരുവയൽ പഞ്ചായത്ത്‌ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഭക്ഷണം പാചകം ചെയ്ത് വിൽപ്പന നടത്തുന്ന സ്ഥാപനങ്ങളിൽ ശുചിത്വ പരിശോധന നടത്തി. ഹെൽത്തി കേരള പദ്ധതിയുടെ ഭാഗമായാണ് പരിശോധന സംഘടിപ്പിച്ചത്.
പഞ്ചായത്ത് പരിധിയിലെ പൂവ്വാട്ടുപറമ്പ്, കുറ്റികാട്ടൂർ, വെള്ളിപ്പറമ്പ് എന്നിവിടങ്ങളിലെ ഹോട്ടലുകൾ, കൂൾബാറുകൾ, ബേക്കറികൾ, കാറ്ററിംഗ് സ്ഥാപനങ്ങൾ,  ഹോട്ടലുകൾ, ബേക്കറി, ചായക്കടകൾ എന്നിവിടങ്ങളിലും എണ്ണകടികൾ ഉണ്ടാക്കി വിതരണം ചെയ്യുന്ന യൂണിറ്റുകളിലുമാണ് പരിശോധന നടത്തിയത്. പരിശോധനക്കിടെ കണ്ടെത്തിയ ലൈസൻസ് പോലും ഇല്ലാതെ വൃത്തിഹീനമായി പ്രവർത്തിച്ച ഒരു സ്ഥാപനം അടച്ചുപൂട്ടുകയും മറ്റൊന്നിന് നോട്ടീസ് നൽകുകയും ചെയ്തു. 
മറ്റ് അപാകതകൾ കണ്ട സ്ഥാപനങ്ങൾക്ക് ശരിയാക്കുന്നതിനുള്ള നിർദ്ദേശം നൽകി. പരിശോധനക്ക് ജെ ച്ച് ഐ മാരായ ഇന്ദുലേഖ, മനോജ്‌ കുമാർ, ടി ആലി എന്നിവർ നേതൃത്വം നൽകി.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now