പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

കരിങ്കൽകെട്ട് തകർന്ന് വീണു..

കരിങ്കൽകെട്ട് തകർന്ന് വീണു..
പെരുമണ്ണ
26 ജൂലൈ 2026

കരിങ്കൽകെട്ട് തകർന്ന് വീടിന് മേൽ പതിച്ചു. വ്യാഴാഴ്ച രാത്രിയിൽ ഉണ്ടായ മഴയിൽ കരിങ്കൽ കെട്ട് തകർന്നത്. പെരുമണ്ണ വാർഡ്‌ 3 ൽ മാർച്ചാലിൽ അങ്കണവാടിക്ക് സമിപം നടുക്കണ്ടി പ്രതീഷ് കുമാറിൻ്റെ വീടിനാണ് വലിയ കരിങ്കല്ലുകൾ ചുമരിൽ പതിച്ച് നാശ നഷ്ടം ഉണ്ടായത്. 
സമീപത്തുളള സ്വകാര്യ വ്യക്തിയുടെ 20 അടിയോളം ഉയരത്തിലുള്ള പറമ്പിൻ്റെ കരിങ്കൽകെട്ട് ആണ് തകർന്ന് പ്രതീഷിൻ്റെ മുറ്റത്തേക്ക് വീണത്. വലിയ കരിങ്കല്ലുകൾ പതിച്ച് വീടിൻ്റെ ചുവരിന് കേടുപാടുകൾ ഉണ്ടായി. രാത്രി 11 മണിയോടെയാണ് അപകടം. മഴ തുടരുന്ന സാഹചര്യത്തിൽ കൂടുതൽ അപകടത്തിനുള്ള സാധ്യതയും നിലനിൽകുന്നുണ്ട്. പറമ്പ് ലെവൽ ചെയ്യുന്നതിൻ്റെ ഭാഗമായിട്ടാണ് പുരയോളം ഉയരത്തിൽ കരിങ്കൽകെട്ട് ഉയർത്തിയത്.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now