പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ബാങ്ക് ഭരണം നിലനിർത്തി കോൺഗ്രസ്.

ബാങ്ക് ഭരണം നിലനിർത്തി കോൺഗ്രസ്.
പന്തീരാങ്കാവ്
29 ജൂലൈ 2024

പന്തീരാങ്കാവ് സർവീസ് സഹകരണ ബാങ്ക് കോൺഗ്രസിനു തന്നെ. ജൂലൈ
28 ന് ഞായറാഴ്ച നടന്ന ഭരണസമിതി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനലിലെ മുഴുവൻ സ്ഥാനാർഥികളും വൻ ഭൂരിപക്ഷത്തോടെ വിജയിച്ചാണ് ഭരണം നിലനിർത്തിയത്.
 മത്സരിച്ച  13 സ്ഥാനാർഥികളും ആയിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
പി.എം. അബ്ദുൾ റസാഖ്, ബാബു കൊളങ്ങരേടത്ത്, ബാബുനരിക്കുനി, മഠത്തിൽ മധുസൂദനൻ, മഹേഷ്കുമാർപാട്ടത്തിൽ, വിനോദ്കുമാർ കാനാങ്കോട്ട്, സുരേഷ് ബാബു ചന്ദനാട്ടിൽ, ചന്ദ്രമതി പുഷ്പോത്ത്, വിജയകുമാരി പാറപ്പുറത്ത്, ശ്യാംജിത്ത് പുതിയ പറമ്പത്ത്, വി.കെ. ആദിത്യൻ, അശ്വതി ഇയ്യത്തൊടി, കെ.പി. പ്രകാശൻ എന്നിവരാണ് വിജയിച്ചത്.
സി.പി.എം നേതൃത്വം നൽകിയ
സഹകരണ സംരക്ഷണ മുന്നണിയും
 ബി.ജെ.പി. നേതൃത്വത്തിലുള്ള സംരക്ഷണ മുന്നണിയും മത്സര രംഗത്ത് ഉണ്ടായിരുന്നു. കള്ളവോട്ട് ചെയ്ത രണ്ട് സി പി എം പ്രവർത്തകർ പൊലീസിൻ്റെ പിടിയിലുമായി.



നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now