പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

സംരഭകരെ കാത്ത് ഈരാട്ട് കുന്നിലെ എസ് സി വ്യവസായ കേന്ദ്രം

സംരഭകരെ കാത്ത് ഈരാട്ട് കുന്നിലെ എസ് സി വ്യവസായ കേന്ദ്രം

ഒളവണ്ണ
11 ജൂലൈ 2024

ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ഈറാടു കുന്നിലെ നവീകരിച്ച എസ് സി വിഭാഗത്തിൽപ്പെട്ടവർക്കായുള്ള  വ്യവസായ കേന്ദ്രം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.പി ശാരുതി ജൂലൈ 8 ന് തിങ്കളാഴ്ച ഉത്ഘാടനം ചെയ്തു.
വർഷങ്ങൾക്കു മുമ്പ് നിർമ്മിച്ച കെട്ടിടം 39 ലക്ഷം രൂപ ചില ചിലവിലാണ് നവീകരിച്ചത്. 
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കെട്ടിട നിർമ്മാണം പൂർത്തീകരിക്കുന്നതിന് ജില്ലാ പഞ്ചായത്ത് 25 ലക്ഷം രൂപ അനുവദിച്ചിരുന്നു.
രണ്ടു നിലകളിലുള്ള കെട്ടിടത്തിൽ മികച്ച പാർക്കിംങ്, സാനിറ്റേഷൻ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്‌.
ഒളവണ്ണ പഞ്ചായത്തിൽപ്പെട്ട എസ് സി വിഭാഗക്കാർക്ക് കുറഞ്ഞ നിരക്കിൽ  വാടക നൽകി  ഈ കെട്ടിടത്തിൽ തൊഴിൽ സംരംഭങ്ങൾ തുടങ്ങാനാവും. ഒളവണ്ണ ഗ്രാമ പഞ്ചായത്തിലെ അസിസ്റ്റൻറ് എഞ്ചിനീയറുടെ കാര്യാലയമാണ് നിർമ്മാണ പ്രവർത്തനത്തിൻ്റെ ചുമതല വഹിച്ചത്.
ഉത്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം രാജീവ് പെരുമൺപുറ, ഗ്രാമ പഞ്ചായത്തംഗം ഷാജി പനങ്ങാവിൽ തുടങ്ങിയവർ സംസാരിച്ചു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now