പന്തീരാങ്കാവ്
04 ജൂലൈ 2024
ചിട്ടി ലഭിച്ച നിരവധി ആളുകൾക്ക് മാസങ്ങൾ കഴിഞ്ഞിട്ടും പണം നൽകുന്നില്ലെന്നും നിക്ഷേപകർക്കും പണം പിൻവലിക്കാൻ കഴിയുന്നില്ലെന്നും ചിട്ടിയിലുള്ളവർ ആരോപിച്ചു. നിലവിൽ ചിട്ടി നറുക്കെടുപ്പ് നടക്കുന്നില്ലെന്നും പ്രതിഷേധവുമായി എത്തിയവർ വ്യക്തമാക്കി. മുൻ ഭരണ സമിതി വൻ അഴിമതി നടത്തിയിട്ടുണ്ടെന്നും വലിയ തുക നിക്ഷേപിച്ചവരടക്കം വലിയ ആശങ്കയിലാണെന്നും അംഗങ്ങൾ പറഞ്ഞു.തുടർന്ന് സ്ഥലത്തെത്തിയ പൊലീസിൻ്റെ നിർദ്ദേശപ്രകാരം ഇവർ പരാതിയുമായി പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിൽ വൈകീട്ട് 4 മണിയോടെ എത്തുകയും ഇൻസ്പക്ടറുടെ സാന്നിദ്ധ്യത്തിൽ സൊസൈറ്റി അധികൃതരുമായി ചർച്ചയും നടത്തി.