കോഴിക്കോട്
22 ജൂലൈ 2024
പാലക്കാട്ടും തിരുവനന്തപുരത്തും നിപ
ലക്ഷണങ്ങൾ ഉള്ള കേസുകൾ റിപ്പോർട്ട് ചെയ്തതോടെ തമിഴ്നാട് അതിർത്തികളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പനി പരിശോധനയടക്കം നടത്തിയ ശേഷമാണ് യാത്ര അനുവദിക്കുന്നത്. അതേ സമയം മരിച്ച കുട്ടിയുമായുള്ള സമ്പർക്കപ്പട്ടിക 300 കടക്കുകയും ഹൈ റിസക് വിഭാഗത്തിലുള്ളവരുടെ എണ്ണം 100 കടക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ കൂടുതൽ പരിശോധനാ ഫലങ്ങൾ നഗറ്റീവായത് ആശ്വാസമായി.