കോഴിക്കോട്
09 ജൂലൈ 2024
കോഴിക്കോട് മെഡിക്കൽ കോളേജിൽ പുതിയ പനി വാർഡ് ഒരുങ്ങുന്നു. പഴയ കാഷ്വാലിറ്റി വിഭാഗമാണ് പുതിയ പനി വാർഡ് ആക്കുന്നത്. | സംസ്ഥാനത്താകെ പനി കേസുകൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് പുതിയ ക്രമീകരണം. പനി വാർഡ് ഒരുക്കുന്നതിൻ്റെ ഭാഗമായി പഴയ അത്യാഹിത വിഭാഗത്തിൽ ശുചീകരണ പ്രവർത്തികൾ നടത്തി.
താലൂക്ക് ദുരന്തനിവാരണ സേന വളണ്ടിയർമാർ ആണ് സേവന പവർത്തനം നടത്തിയത്. താറുമാറായി കിടന്നിരുന്ന വാർഡ് ചിട്ടയോടെ അടുക്കി കട്ടിൽ നിരത്തി അണു നശീകരണം നടത്തുകയും തുടച്ച് വൃത്തിയാക്കുകയും ചെയ്തു.
എച്ച് ഐ ജിജു, ജെ എച്ച്.ഐ ആവണി, ടിഡിആർഎഫ് ചീഫ് കോഡിനേറ്റർ ഉമറലി ശിഹാബ്, ജില്ലാ കോഡിനേറ്റർ മഠത്തിൽ അബ്ദുൽ അസീസ്, റസാഖ് കൊടുള്ളി, ഷാഹിദ് ലത്തീഫ്, റഷീദ് വെള്ളായിക്കോട് തുടങ്ങിയവർ നേതൃത്വം നൽകി. വനിതകളടക്കം പതിനഞ്ചിലേറേ വളണ്ടിയർമാർ സേവനത്തിൽ പങ്കാളികളായി.