പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ഒഴുക്ക് വീണ്ടെടുത്ത് ചന്ദനാട്ട് പാടം തോട് ..

ഒഴുക്ക് വീണ്ടെടുത്ത് ചന്ദനാട്ട് പാടം തോട് ..
മണക്കടവ്
11 ജൂലൈ 2024

ഒളവണ്ണ പെരുമണ്ണ പഞ്ചായത്തുകളിൽ പെട്ടുന്ന ചന്ദനാട്ടു പാടം തോട് നവീകരിച്ചു. പണ്ടാരച്ചാലി മണക്കടവ് വഴി ചാലിയാറിലേക്ക് ഒഴുകുന്ന പ്രധാന തോടാണിത്. 
ജില്ലാ പഞ്ചായത്ത് അനുവദിച്ച 25 ലക്ഷം രൂപ ചിലവിട്ടാണ് തോടിൻ്റെ 700 മീറ്ററോളം ഭാഗം നവീകരിച്ചത്. ജൂലൈ 10 ന് ബുധനാഴ്ച വൈകുന്നേരം ചന്ദനാട്ടു പാടം വായോളി താഴത്ത് തോട്ട് വക്കിൽ ഒരുക്കിയ ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ഗവാസ് ഉത്ഘാടനം ചെയ്തു. 
ജില്ലാ പഞ്ചായത്ത് മെമ്പർ രാജീവ് പെരുമൺ പുറ അദ്ധ്യക്ഷനായ ചടങ്ങിൽ ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മുഖ്യാതിഥിയായി.
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുജിത്ത് കാഞ്ഞോളി, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്യാമള പറശ്ശേരി, ഗ്രാമ പഞ്ചായത്തംഗം ഷാജി 
പനങ്ങാവിൽ, കെ.പ്രേമദാസൻ തുടങ്ങിയവർ സംസാരിച്ചു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now