പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

പെരുമണ്ണയിൽ ചുഴലിക്കാറ്റ് ; കർമ്മനിരതരായി TDRF..

പെരുമണ്ണയിൽ ചുഴലിക്കാറ്റ് ; കർമ്മനിരതരായി TDRF..
പെരുമണ്ണ
30 ജൂലൈ 2024
 കോഴിക്കോട് പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ 16 13 4 വാർഡുകളിൽ തിങ്കളാഴ്ച്ച രാത്രി 11.30 ഓടെ  വീശിയടിച്ച ചുഴലിക്കാറ്റിൽ കനത്ത നാശനഷ്ടം ഉണ്ടായി. 200 ലേറെ മരങ്ങൾ കടപുഴകിയും ഒടിഞ്ഞും വീണ് 45 ഓളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. 
നിരവധി ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞുവീണ് സമീപത്തു വൈദ്യതി ബന്ധം വിച്ഛേദിക്കപ്പെട്ടു. പുത്തൂർ മഠം സ്കൂളിന് മുൻപിലുള്ള റോഡിൽ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു.
കെഎസ്ഇബി ക്കും നാട്ടുകാർക്കും ഒപ്പം ടി‌ഡിആർഎഫ് ന്റെ 75 ഓളം വളണ്ടിയർമാരും ചേർന്ന് രാവിലെയോടെ മരങ്ങൾ വെട്ടി മാറ്റി റോഡ് ഗതാഗത യോഗ്യമാക്കി.
 വീടുകൾക്ക് മുകളിൽ ഉണ്ടായിരുന്ന മരങ്ങൾ മുറിച്ചു മാറ്റി. ഏത് നിമിഷവും ഒടിഞ്ഞു വീഴാറായ മരങ്ങളും മരച്ചില്ലകളും വെട്ടിമാറ്റി. പ്രവർത്തനങ്ങൾക്കിടെ TDRF ന്റെ പ്രവർത്തകൻ കബീർ പെരുമണ്ണക്ക് പരിക്കേറ്റു. അദ്ദേഹത്തിനെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്
പെരുമണ്ണ ഗ്രാമപഞ്ചായത്തു പ്രസിഡൻ്റും സെക്രട്ടറിയും  വാർഡ് മെമ്പർമാരം സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
പ്രവർത്തനങ്ങൾക്ക് TDRF ജില്ലാ കോർഡിനേറ്റർ മഠത്തിൽ അബ്ദുൾ അസീസ്, വളണ്ടീയർ ക്യാപ്റ്റൻ മിർഷാദ്, വനിതാ കോർഡിനേറ്റർ നിമിഷ, FLS സിദ്ദിഖ്, റഷീദ് വെള്ളയ്ക്കോട്, റിയാസ് മാളിയേക്കൽ, റഹീം പെരുമണ്ണ, തുടങ്ങിയവർ നേതൃത്വം നൽകി.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now