പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

സേവാമന്ദിർ സ്കൂളിൽ കുട്ടികൾക്ക് സിവിൽ സർവീസ് പരിശീലനം ..

സേവാമന്ദിർ സ്കൂളിൽ കുട്ടികൾക്ക് സിവിൽ സർവീസ് പരിശീലനം ..
രാമനാട്ടുകര
21 ആഗസ്റ്റ് 2024

സേവാമന്ദിർ പോസ്റ്റ് ബേസിക് ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈസ്കൂൾ വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം സിവിൽ സർവ്വീസ്  പരിശീലന പരിപാടി ആരംഭിച്ചു. ആഗസ്റ്റ് 19 ന് തിങ്കളാഴ്‌ച സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പരിപാടി ഉദ്ഘാടനം ചെയ്തു. സിവിൽ സർവ്വീസ് നേടുന്ന മലയാളികളുടെ എണ്ണം ഓരോ വർഷവും വർധിക്കുകയാണ്. ചിട്ടയായ പരിശീലനത്തിലൂടെ വിദ്യാർഥികൾക്ക് മുന്നേറാൻ സാധിക്കും. അതുവഴി നാടിൻ്റെ യശസ്സുയർത്താനും മതനിരപേക്ഷതയും ഐക്യബോധവും സംരക്ഷിക്കാനും വിദ്യാർഥികൾക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.  
ചടങ്ങിൽ ബേസിക് എജ്യുക്കേഷൻ സൊസൈറ്റി ട്രഷറർ എം.പവിത്രൻ  സ്വാഗതം പറഞ്ഞു. രാമനാട്ടുകര മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ സുരേഷ് അധ്യക്ഷനായി. വാർഡ് കൗൺസിലർ പി.കെ.ഹഫ്സൽ, പി.ടി.എ. പ്രസിഡൻ്റ് എ.വി.അനിൽകുമാർ, പ്രിൻസിപ്പാൾ ശ്രീരഞ്ജിനി, പ്രധാനാധ്യാപകൻ വി.മുരളീധരൻ, സ്റ്റാഫ് സെക്രട്ടറി കെ പ്രവീൻ, സ്കൂൾ ലീഡർ സെൻഹ അഷ്റഫ്, പ്രോഗ്രാം കോർഡിനേറ്റർ ശരൺ എസ്. ആർ തുടങ്ങിയവർ സംസാരിച്ചു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now