പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

റോഡിലെ പാർക്കിംഗ്; ഗതിമുട്ടി യാത്രക്കാർ..

റോഡിലെ പാർക്കിംഗ്; ഗതിമുട്ടി യാത്രക്കാർ..
വെള്ളിമാട്കുന്ന്
12 ആഗസ്റ്റ് 2024

അനധികൃത പാർക്കിംഗ് മൂലം വഴിമുട്ടി നാട്ടുകാർ. വെള്ളിമാട്കുന്ന് ജെഡിടിക്ക് എതിർവശത്തെ പുളിയങ്കോട് കുന്ന് റോഡിലാണ് ഇരുചക്രവാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നത്. റോഡിന് ഇരുവശവും നിരവധി ഇരുചക്രവാഹനങ്ങളാണ് തലങ്ങും വിലങ്ങുമായി നിർത്തിയിടുന്നത്. 
ഇതു കാരണം ഇതുവഴി മറ്റ് വാഹനങ്ങൾക്ക് കടന്നു പോകാൻ വലിയ തടസമാണ് ഉണ്ടാകുന്നത്. പ്രധാന റോഡു മുതൽ പുളിയങ്കോട് കുന്ന് വരെയുള്ള ഭാഗങ്ങളിൽ നൂറുകണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്.
ഇവർക്കെല്ലാം പ്രധാന റോഡിലേക്ക് എത്തിച്ചേരാനുളള വഴിയിലാണ് ഇരുചക്രവാഹനങ്ങൾ നിർത്തിയിടുന്നത്. പലപ്പോഴും ഏറെ നേരം ഗതാഗതകുരുക്കിനും ഇത് കാരണമാകുന്നതായും സ്ഥലത്തെ നിർമ്മൽ റസിഡൻറ്സ് വെൽഫയർ അസോസിയേഷൻ ജനറൽ സെക്രട്ടറി രമേഷ് ബാബു അയനിക്കാട്ട് പറഞ്ഞു. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം ഹനിക്കുന്ന അനധികൃത പാർക്കിംഗിന് എതിരെ പൊലീസിന് പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now