കോട്ടയം
12 ആഗസ്റ്റ് 2024
രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ രംഗത്തും ജൂഡിഷ്യറി ഉപഭോക്തൃ മനുഷ്യാവകാശ രംഗത്തും ദേശീയതലത്തിലും സംസ്ഥാന തലത്തിലും സ്തുതിയാർഹമായ സേവനം നടത്തിവരുന്നവർക്ക് കൺസുമേഴ്സ് ഫെഡറേഷൻ ഓഫ് കേരള(സി.എഫ്.കെ) നൽകിവരുന്ന വരുന്നതാണ് ഉപഭോക്തൃ രത്ന അവാർഡ്.
ഈ വര്‍ഷത്തെ ( 2024-25) ഉപഭോക്തൃ രത്ന അവാർഡ് " മുൻ സുപ്രിം കോടതി ജഡ്ജി പദ്മഭൂഷൻ ജസ്റ്റിസ് കെ.ടി തോമസിന് നൽകുവാൻ തീരുമാനിച്ചതായി അവാർഡ് നിർണയ കമ്മിറ്റി ചെയർമാൻ കെ.ജി വിജയകുമാരൻ നായരും ജനറൽ സെക്രട്ടറി സക്കരിയ പള്ളിക്കണ്ടിയും കമ്മിറ്റി അംഗങ്ങളായ സക്കറിയാസ് എൻ. സേവിയർ, ജോഷി മുഴിയാങ്കൽ, എൻ. ഗോപാലകൃഷ്ണൻ എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
10001രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് സെപ്റ്റംബർ ഒന്നിന് കോട്ടയത്തുവച്ചു നടക്കുന്ന സി.എഫ്.കെ സംസ്ഥാന സമ്മേളനത്തിൽ കേന്ദ്ര മന്ത്രി ശ്രീ. ജോർജ് കുര്യൻ സമ്മാനിക്കും.
കോട്ടയം പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ സി.എഫ്.കെ.
സംസ്ഥാന ചെയർമാൻ കെ.ജി വിജയകുമാരൻ നായർ, വർക്കിംഗ് ചെയർമാൻ സക്കറിയ എൻ.സേവിയർ, ജനറൽസെക്രട്ടറി സക്കറിയ പള്ളിക്കണ്ടി, ട്രഷറർ ഗോപാലകൃഷ്ണൻ പെരുമ്പാവൂർ,പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ജോഷി മുഴിയാങ്കൽ,
കോഡിനേറ്റർ നുസൈഫ മജീദ്, ജന:കൺവീനർ അഭിലാഷ് മാത്യു, സംസ്ഥാന സെക്രട്ടറി കെ .പി അബ്ദുൽ ലത്തീഫ് എന്നിവർ സംബന്ധിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ