പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ഇന്ത്യൻ പട്ടാളത്തിന് താലൂക്ക് ദുരന്തനിവാരണ സേനയുടെ ആദരവ് ..

ഇന്ത്യൻ പട്ടാളത്തിന് താലൂക്ക് ദുരന്തനിവാരണ സേനയുടെ ആദരവ് ..
കോഴിക്കോട്
14 ആഗസ്റ്റ് 2024

വയനാടിന്റെ ദുരന്ത ഭൂമിയിൽ ആരെയും അത്ഭുതപ്പെടുത്തുന്ന രക്ഷാപ്രവർത്തനം നടത്തിയ ഇന്ത്യൻ ആർമിയുടെ 122 INF BA (TA ) MADRASS ബറ്റാലിയ നെ താലൂക്ക് ദുരന്തനിവാരണ സേന (ടിഡിആർഎഫ്) ആദരിച്ചു. കമാൻ ണ്ടിംങ്ങ് ഓഫീസർ കേണൽ ഡി നവിൻ ബെൻജിതിനെ ഷാൾ അണിയിച്ച് മൊമെന്റോ നൽകി.
താലൂക്ക് ദുരന്തനിവാരണ സേന സ്റ്റേറ്റ് ചീഫ് കോഡിനേറ്റർ ഉമറലി ശിഹാബ് സ്നേഹോപഹാരങ്ങൾ കൈമാറി.

വയനാടിന്റെ മണ്ണിൽ നാടിനെ നടുക്കിയ ഉരുൾപൊട്ടൽ ഉണ്ടായ സമയത്ത് ഏറ്റവും പെട്ടെന്ന് എത്തിയ 42 സൈനികരുടെ ടീമാണ് ഇവർ. പുഴ മുറിച്ചു കടക്കാൻ താൽക്കാലിക പാലം ഒരുക്കിയും മുണ്ടക്കയം പുഞ്ചിരിക്കാവ് തുടങ്ങിയ സ്ഥലങ്ങളിൽ ഒറ്റപ്പെട്ടുപോയ ആളുകളെയും അപകടത്തിൽപ്പെട്ട കിടക്കുന്ന ആളുകളെയും രക്ഷാപ്രവർത്തനം നടത്തി മറുകരയിൽ എത്തിക്കുന്നതിൽ വലിയ പങ്കുവഹിച്ച ടീം അംഗങ്ങളുമാണ് ഇവർ. ലെഫ്റ്റനന്റ് കേണൽ വിശ്വനാഥൻ്റെ നേതൃത്വത്തിൽ സുബേദാർ മാരായ ബിജില്, ജയേഷ്, നായിക് സുബേദാർ അനിൽ കുമാർ  അടക്കമുള്ള 42 സൈനികരാണ് സംഘത്തിലുണ്ടായിരുന്നത്.
ആംബുലൻസ് അടക്കം മെഡിക്കൽ സംഘവും ഇവരുടെ ടീമിൽ ഉണ്ടായിരുന്നു.
നാട്ടുകാരുടെയും അധികൃതരുടെയും പ്രശംസ പിടിച്ചുപറ്റിയാണ് സംഘം മടങ്ങിയത്.
ചടങ്ങിൽ മേജർ മധുസുധാകർ ,സുബൈദാർ ഉണ്ണികൃഷ്ണൻ TDRF കോഡിനേറ്റർ മാരായ അൽ ജമാൽ നാസർ, ഷാഹിദ് ലത്തീഫ്, ഷബീർ വാഴക്കാട്, എഫ്എൽഎസ് സിദ്ധീഖ്, ജലാൽ വാഴക്കാട് തുടങ്ങിയവരും ആഗസ്റ്റ് 13 ന് സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്തു
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now