പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

പാലകുറുമ്പ ക്ഷേത്രത്തിൽ നിറ വെള്ളിക്കുടങ്ങൾ സമർപ്പിച്ചു ..

പാലകുറുമ്പ ക്ഷേത്രത്തിൽ നിറ വെള്ളിക്കുടങ്ങൾ സമർപ്പിച്ചു ..
പന്തീരാങ്കാവ്
02 ആഗസ്റ്റ് 2024
പാലക്കുമ്പ ഭഗവതി ക്ഷേത്രത്തിൽ പ്രായശ്ചിത്തമായി നിറ വെള്ളിക്കുടങ്ങൾ സമർപ്പിച്ചു. ക്ഷേത്രത്തിൽ നടത്തിയ അഷ്ടമല്ല്യ സ്വർണ്ണ പ്രശ്നവിധി പ്രകാരമാണ് ക്ഷേത്രത്തിലെ അവകാശികളും ഭക്തജനങ്ങളും അറിഞ്ഞോ അറിയാതെയൊ ചെയ്തു പോയ ആചാര ലംഘനങ്ങൾക്കും അവകാശ ലംഘനങ്ങൾക്കും പ്രായശ്ചിത്തമായി വേറെ വേറെ നിറ വെള്ളിക്കുടങ്ങൾ സമർപ്പിച്ചത്. ക്ഷേത്രത്തിൽ ഇന്ന് രാവിലെയാണ് ചടങ്ങുകൾ നടത്തിയത്. ട്രസ്റ്റി ബോർഡ് ചെയർമാൻ P ജയരാജൻ, ക്ഷേത്രം കോയ്മ ബാലൻ കുട്ടി, കൈക്കാരൻ വാസുദേവൻ, ആശാരി ആവത്താൻ രാജൻ, ചോപ്പൻ പ്രേമൻ, മറ്റു വിവിധ അവകാശികളും സ്വർണ്ണ പ്രശ്നനടത്തിപ്പു കമ്മറ്റി സെക്രട്ടറി കൃഷ്ണദാസ്, ട്രസ്റ്റി ബോർഡ് മെമ്പർമാരായ സതീശൻ, വേണു ഗോപാൽ ചുള്ളിയോട്ട്, പുഷ്പരാജൻ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി. നിരവധി ഭക്തരും ചടങ്ങിൽ പങ്ക് കൊണ്ടു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now