പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

എൻ ആർ ഇ ജി വർക്കേഴ്സ് പ്രധാനമന്ത്രിക്ക് നിവേദനം നൽകും..

എൻ ആർ ഇ ജി വർക്കേഴ്സ് പ്രധാനമന്ത്രിക്ക് നിവേദനം നൽകും..
പന്തീരാങ്കാവ്
20 ആഗസ്റ്റ് 2024
ഒളവണ്ണ ഗ്രാമപഞ്ചായിലെ തൊഴിലുറപ്പ് പ്രവർത്തകർ ശില്പശാല സംഘടിപ്പിച്ചു. പന്തീരങ്കാവ് വ്യാപാരഭവൻ ഹാളിൽ രാവിലെ 10 മണിയോടെ ആരംഭിച്ച ശില്പശാല എൻ ആർ ഇ ജി വർക്കേഴ്സ്സ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് ചന്ദ്രൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു. 
കോടിക്കണക്കിന് കുടുംബങ്ങൾക്ക് ആശ്രയമാണ് 2005ൽ ആരംഭിച്ച മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്ന്  വിലയിരുത്തിയ ശില്പശാല പുതിയ സർക്കാർ ഉത്തരവുകൾ തൊഴിലാളികൾക്ക് വലിയ പ്രയാസങ്ങൾ ഉണ്ടാക്കുന്നതാണെന്നും വ്യക്തമാക്കി.
അശാസ്ത്രീയമായ എൻ എം എം എസ് പൂർണ്ണമായും നിർത്തലാക്കുക, ദിവസ വേതനം 600 രൂപയാക്കി വർദ്ധിപ്പിക്കുക, 200 തൊഴിൽ ദിനങ്ങൾ ഉറപ്പാക്കുക, കേന്ദ്ര ബഡ്ജറ്റ് വിഹിതം വർദ്ധിപ്പിക്കുക, കാർഷിക ക്ഷീര മേഘലയിൽ ജോലി സാധ്യത വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് പ്രധാനമന്ത്രിക്ക് നിവേദനം നൽകുമെന്നും ഗ്രാമ പഞ്ചായത്തിലെ 23 വാർഡുകളിൽ നിന്നുമായി 2000 പ്രവർത്തകരുടെ ഒപ്പ് ശേഖരണം നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു.
സെക്രട്ടറി എൻ കുഞ്ഞികൃഷ്ണൻ, പ്രസിഡൻ്റ് ടി റസീന, ട്രഷറർ പ്രേമ തുടങ്ങിയവർ സംസാരിച്ചു.

നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now