പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ദേശീയപാതാ വികസനം; വഴി നഷ്ടപ്പെട്ട് കുടുബം..

ദേശീയപാതാ വികസനം; വഴി നഷ്ടപ്പെട്ട് കുടുബം..
പന്തീരാങ്കാവ്
23 ആഗസ്റ്റ് 2024

ദേശീയപാത വികസനത്തിന് സ്ഥലം നൽകിയ കുടുംബത്തിന് വീട്ടിലേക്കുള്ള വഴി നഷ്ടമായി. പന്തീരാങ്കാവ് കൊടൽ നടക്കാവ് തെക്കേ വളപ്പിൽ ശ്രീധരൻ നായരും കുടുംബവുമാണ് വീട്ടിലേക്കുളള വഴി നഷ്ടപ്പെട്ട് ഒറ്റപ്പെട്ടത്. 
ദേശീയപാതയിൽ നിന്നും ഉയർന്നു നിൽക്കുന്ന സർവീസ് റോഡിനോട് ചേർന്ന ഭാഗത്താണ്  ശ്രീധരൻ നായരുടെ വീട്. വീടിൻ്റെ തറയിൽ നിന്നും 8 അകലത്തായാണ് ദേശീയ പാതയുടെ സർവീസ് റോഡിനായി 10 മീറ്ററോളം താഴ്ചയിൽ മണ്ണെടുത്ത് മാറ്റിയത്. ഇതാടെയാണ് വീട്ടിലേക്കുണ്ടായിരുന്ന ഏക വഴി നഷ്ടമായത്.
 2023 ഏപ്രിൽ 14 നാണ് ആദ്യമായി മണ്ണെടുത്ത് താഴ്ത്താത്താൻ തുടങ്ങിയപ്പോൾ ദേശീയപാത ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം വീട്ടിലെ കാർ പുറത്തേക്ക് മാറ്റിയിരുന്നു.. ഉള്ള വഴി നഷ്ടപ്പെട്ടതോടെ അയൽവാസിയുടെ പറമ്പിലൂടെയാണ് കഴിഞ്ഞ ഒന്നര വർഷമായി കുടുംബം വഴി നടക്കുന്നത്.

സർവീസ് റോഡ് ഉയർത്തുമെന്നും വഴി നഷ്ടപ്പെടില്ലെന്നും എൻ.എച്ച്.എ.ഐ. ഉദ്യോഗസ്ഥരും നിർമാണ കമ്പനിയായ കെ.എം.സി. പ്രോഗ്രാം മാനേജരും ഉറപ്പ് നൽകിയതായി ശ്രീധരൻ നായർ പറയുന്നു. 
എന്നാൽ കഴിഞ്ഞ തിങ്കളാഴ്ച വീണ്ടും  10 മീറ്ററോളം മണ്ണെടുത്ത് താഴ്ത്തി വീടിന് പോലും ഭീഷണിയായിട്ടുണ്ട്. വലിയ ഉരുളൻ കല്ലുകളും പാറകളും ഉള്ള സ്ഥലമായതിനാൽ മണ്ണിടിച്ചിലിന് സാധ്യത ഏറെയാണ്.
വഴി പുനസ്ഥാപിച്ചു ലഭിക്കുന്നതിനായി ഉന്നത അധികാരികൾക്കും കുടുംബം പരാതി നൽകിയിട്ടുണ്ട്.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now