പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

കുട്ടികളും രക്ഷിതാക്കളും മുടി മുറിച്ചുനൽകി..

കുട്ടികളും രക്ഷിതാക്കളും മുടി മുറിച്ചുനൽകി..
പന്തീരാങ്കാവ്
23 ആഗസ്റ്റ് 2024
പന്തീരാങ്കാവ് എ.യു.പി സ്കൂളിലെ ദേശീയ ഹരിത സേനയുടെ നേതൃത്വത്തിൽ HAIR DONATION CAMP സംഘടിപ്പിച്ചു. സ്കൂളിലെ ഹരിത സേനയിലെ കുട്ടികളും, രക്ഷിതാക്കളും, പൂർവ്വ വിദ്യാർത്ഥികളും ക്യാൻസർ രോഗികൾക്കായി മുടി ദാനം ചെയ്തു.
 ഈ രംഗത്ത് പ്രവർത്തിക്കുന്ന കോഴിക്കോട്ടെ മിറാക്കിൾ ചാരിറ്റബിൾ ട്രസ്റ്റിനാണ് മുടി കൈമാറിയത്. ഇത് രണ്ടാമത്തെ തവണയാണ് സ്കൂളിലെ കുട്ടികൾ മുടി ദാനം ചെയ്യുന്നത്. 9 കുട്ടികളും 2 രക്ഷിതാക്കളുമാണ് ഇന്ന് മുടി മുറിച്ച് നൽകിയത്. ഈ വർഷം ഏഴാം ക്ലാസുകാരനായ എൻ.അഭിറാമും ക്യാൻസർ രോഗികൾക്കായി മുടി മുറിച്ചു നൽകിയിയിരുന്നു. മാതൃകാപരമായ ഈ പ്രവൃത്തിക്ക് പ്രൊഫ.ശോഭീന്ദ്രൻ ഫൗണ്ടേഷന്തം, മുൻ മന്ത്രിയും എം.എൽ.എ യുമായ അഹമ്മദ് ദേവർകോവിലും അഭിരാമിനെ ആദരിച്ചിരുന്നു. 
ആഗസ്റ്റ് 21 ന് ബുധനാഴ്ച്ച
സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ സാമൂഹ്യ പ്രവർത്തകനായ ഫാറൂഖ് തുമ്പപ്പാടം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് പി.സി ബീന, മാനേജർ കെ.നിത്യാനന്ദൻ, പി.ടി.എ പ്രസിഡണ്ട് എം. പി സുമേഷ്, എം.പി.ടി.എ ചെയർപേഴ്സൺ ജിജി, ഡി.എം ചിത്രാകരൻ,സ്റ്റാഫ്‌ സെക്രട്ടറി എസ്. ഗിരീഷ് കുമാർ, ഹരിത സേന കോർഡിനേറ്റർ പ്രനീദ് മാസ്റ്റർ, ഹരിത സേന ക്യാപ്റ്റൻ സി.കെ വിഷ്ണു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now