പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

കോഴിക്കോട് ലഹരി വേട്ട; യുവാവ് പിടിയിൽ

കോഴിക്കോട് ലഹരി വേട്ട; യുവാവ് പിടിയിൽ

കോഴിക്കോട്
24 ആഗസ്റ്റ് 2024

കോഴിക്കോട്  പാളയം ചിന്താവളപ്പിന് സമീപം  വച്ച് വിൽപനക്കായി കൊണ്ട് വന്ന  മാരക ലഹരി മരുന്നായ  എം ഡി.എം എ യുമായി ആലപ്പുഴ സ്വദേശിയായ നൂറനാട് എള്ളും വിളയിൽ ഹൗസിൽ അമ്പാടി എസ് (22) നെ പൊലീസ് പിടികൂടി.
കോഴിക്കോട് സിറ്റി പോലീസ് മേധാവി ടി. നാരായണൻ ഐപി എസ് ന് കീഴിലുള്ള ഡാൻസാഫ് ടീമും, കസബ എസ്.ഐ, ആർ ജഗ്മോഹൻ ദത്തിൻ്റെ നേതൃത്വത്തിലുള്ള  കസബ പോലീസും ചേർന്നാണ് യുവാവിനെ പിടികൂടിയത്. ബംഗളൂരുവിൽ നിന്നും കോഴിക്കോട് കേന്ദ്രീകരിച്ച്  വിൽപനക്കായി കൊണ്ട് വന്ന പിടികൂടിയ 38.3 ഗ്രാം  എംഡി എം.എ മയക്കുമരുന്നിന് വിപണിയിൽ രണ്ട് ലക്ഷം രൂപ വില വരും.
ലഹരിക്ക് തടയിടുന്നതിൻ്റെ ഭാഗമായി
ഡാൻസാഫ് സ്ക്വാഡും കസബ പോലീസും ചേർന്ന്  പൊതു സ്ഥലങ്ങളിലും വാഹനങ്ങളിലും സ്ക്കൂൾ കോളേജ് പരിസരങ്ങളിലും നടത്തിയ പരിശോധയിലാണ് യുവാവ് പിടിയിലായത്.

കസബ എസ്.ഐ ആർ ജഗ്മോഹൻ ദത്ത്, ഡൻസാഫ് എസ്.ഐ മനോജ് എടയേടത്ത്, എസ് ഐ അബ്ദുറഹ്മാൻ കെ, അനീഷ് മൂസ്സേൻവീട്, അഖിലേഷ് കെ, ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, സരുൺ കുമാർ. പി.കെ,  ലതീഷ് എം.കെ, ശ്രീശാന്ത് എൻ.കെ, ഷിനോജ് എം, അഭിജിത്ത്.പി, അതുൽ ഇ.വി, ദിനീഷ് പി.കെ, മുഹമദ് മഷ്ഹൂർ കെ.എം, കസബ  സ്റ്റേഷനിലെ എ.എസ് ഐ സുരേഷ് ബാബു, എസ്.സി പി.ഒ ശ്രീജിത്ത്, മുഹമദ്ദ് സക്കറിയ എന്നിവരാണ് അന്വേക്ഷണ സംഘത്തിൽ ഉണ്ടായിരുന്നത്.



നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now