പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

കക്കോവ് പി എം എസ് എ പി ടി സ്കൂളിൽ ഇനി റോബോട്ടിക് ടീച്ചറും ..

കക്കോവ് പി എം എസ് എ പി ടി സ്കൂളിൽ  ഇനി റോബോട്ടിക് ടീച്ചറും ..
കക്കോവ് പി.എം എസ് എ പി ടി എച്ച് എസ് ഹയർ സെക്കൻ്ററി സ്കൂളിൽ ഇനി എ ഐ ടീച്ചറും കുട്ടികളെ പഠിപ്പിക്കും.
PMSAPTHSS ലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ ഹസീഫ് മുഹമ്മദ് പി  സി , ആഗ്നേയ് എ, അർച്ചിത് പ്രകാശ് കെ., നിരഞ്ജൻ എ എന്നിവരാണ് ഈ പ്രോജക്റ്റ് അവതരിപ്പിച്ചത്. 

വരുന്ന മാസം നടക്കാനിരിക്കുന്ന എ ടി എൽ എക്സിബിഷന് മുന്നോടിയായിട്ടാണ് ഇന്ന്  എ ഐ ടീച്ചറെ പ്രദർശിപ്പിച്ചത്.
സ്കൂൾ അടൽ ടിങ്കറിങ് ലാബ് പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ നേടിയെടുത്ത മികവുകൾ തെളിയിക്കുന്നതാണ് ഈ നിർമ്മിതി. 
ഏത് ചോദ്യങ്ങൾക്കും കൃത്യമായി ഉത്തരം തരുന്ന റോബോട്ടിക്ക് ടീച്ചർക്ക്
എജു ബോട്ട് എ ഐ എന്നാണ് പേരിട്ടിരിക്കുന്നത്. 
റോബോട്ടിക്ക് ടീച്ചറുമായി വീഡിയോ കോൾ ചെയ്യാനും നോട്ട് ഷെയറിങ് നടത്താനും കഴിയുമെന്നതിനു പുറമെ ഈ ടീച്ചർക്ക് ചലന ശേഷിയും ഉണ്ട്. കൂടാതെ നിരവധിയായ മറ്റു സവിശേഷതകളും ഈ റോബോട്ടിക് ടീച്ചർക്കുണ്ടെന്ന് കുട്ടികൾ പറഞ്ഞു.
റോടെക്ക് എജു കാലികറ്റിൻ്റെ സഹായത്തോടെ ആണ് സ്കൂളിലെ തിരഞ്ഞെടുത്ത കുട്ടികൾക്ക് നിരന്തര പരിശീലനം നൽകി വരുന്നത്.
ഇതിൻ്റെ പുതിയ വേർഷൻ കൂടുതൽ സൗകര്യങ്ങൾ ഉൾപ്പെടുത്തി ഉടനെ പുറത്തിറക്കാനുള്ള തിടുക്കത്തിലാണ് എ ടി എൽ  ടീം.
 സമീപപ്രദേശത്തെ താത്പര്യമുള്ള കുട്ടികൾക്കും അവസരം നൽകിക്കൊണ്ടാണ് അടൽ ടിങ്കറിങ് മുന്നോട്ട് പോകുന്നത്. ലാബ് പ്രവർത്തനങ്ങൾക്ക് സ്റ്റാഫ്, മാനേജ്മെൻ്റ്, പി.ടി.എ എന്നിവരുടെ പൂർണ്ണ പിന്തുണയുമുണ്ട്.
ഇന്ന് സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങ്
മാനേജ്മെന്റ് പ്രതിനിധി ഡോ. അബ്ദുൾ അസീസ് ഉദ്ഘാനം ചെയ്തു. നിദ ഷഹീർ, ടിപി വാസു ദേവൻ മാസ്റ്റർ, മൂസ ഫൗലൂദ്,
യൂനുസ് പി,  സുധീർ ടി .ആർ, മുമ്താസ്, മുരളി.എ കെ, അനൂപ് വി കെ, മുഹമ്മദ് ഷാൻ, എപി സെയ്തലവി, ഷംസുദീൻ പി ഇ  എന്നിവർ സംസാരിച്ചു. 

നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now